ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷൂറ, ഒടുവില്‍ കാരണം വ്യക്തമാക്കി ബഷീറും സുഹാനയും

നടന്‍, മോഡല്‍, ബിഗ് ബോസ് താരം എന്നീ നിലയിലൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന ബഷീര്‍ ബഷിയുടെ വെളിപ്പെടുത്തല്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ മലയാളിയുടെ കുടുംബസങ്കല്‍പ്പങ്ങളെ തച്ചുടച്ചുകൊണ്ട് ഇവരുടെ ജീവിതം വിജയകരമായി മുന്നോട്ടു പോവുകയാണ്. ബഷീര്‍ ബഷിയെപ്പോലെ തന്നെ ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ആദ്യ ഭാര്യ സുഹാനയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം രണ്ടാം ഭാര്യ മഷൂറയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. മഷൂറ ബഷിയുടെ യൂട്യൂബ് ചാനലിലൂടെ ഏവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഇവര്‍ തങ്ങളുടെ യൂടൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.

ഇപ്പോഴിതാ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ഗര്‍ഭിണിയായ ശേഷം ആദ്യമായി സ്‌കാനിങ്ങിന് പോയ വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആശുപത്രിയില്‍ നിന്നും മഷൂറ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇറങ്ങുന്നത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങില്‍ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ കരയുന്നത്.

മഷൂറയുടെ കൂടെ ആശുപത്രിയില്‍ പോവുന്നതിനും മറ്റ് കാര്യങ്ങളിലുമൊക്കെ കുടുംബം ഒന്നടങ്കം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോള്‍ സ്‌കാനിങ്ങിന് പോയപ്പോഴും മഷൂറക്കും ബഷീറിനുമൊപ്പം ആദ്യ ഭാര്യ സുഹാനയും ഉണ്ടായിരുന്നു. സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആ റൂമില്‍ നിന്നും മഷൂറ തിരിച്ച് വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാന്‍ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു എന്ന് പിന്നീടെല്ലാവര്‍ക്കും മനസിലായി. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങില്‍ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ കരഞ്ഞത്.

സ്‌കാനിങ്ങില്‍ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുകയാണെന്നും താരങ്ങള്‍ വ്യക്തമാക്കി. ഇരട്ടക്കുട്ടികള്‍ അല്ലെന്നും ഒരാള്‍ മാത്രമേ ഉള്ളുവെന്നും ബഷീര്‍ ബഷി പറയുന്നു. ഗര്‍ഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോള്‍. വലിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് മഷൂറ ഗര്‍ഭിണിയാണെന്നുള്ള വിവരം മഷൂറയും ബഷീറും ആരാധകരെ അറിയിച്ചത്. ആദ്യമൊക്കെ ഇവരുടെ പോസ്റ്റുകള്‍ക്ക് വന്‍ വിമര്‍ശനങ്ങളായുണ്ടായതെങ്കിലും ഇപ്പോള്‍ ആശംസകളുമായാണ് ആരാധകര്‍ എത്തുന്നത്.

 

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

12 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

12 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

12 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

14 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

15 hours ago