നിത്യാ മേനോന്റെ പുതിയ വെബ് സിരീസ്; ‘മാസ്റ്റര്‍പീസ്’ സ്ട്രീമിംഗ് ആരംഭിച്ചു

മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് മാസ്റ്റര്‍പീസ് സ്ട്രീമീം​ഗ് ആരംഭിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്‌ എന്‍ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാരിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കേരള ക്രൈം ഫയല്‍സിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിരീസ് ആണിത്. രസകരമായ കുടുംബകഥ പറയുന്ന സിരീസ് ആണിത്.  രസകരമായ കഥാപാത്ര സൃഷ്ടികളാണ് സിരീസിനെ ശ്രദ്ധേയമാക്കുന്നത്. ഓവര്‍ റിയാക്റ്റിം​ഗ് റിയ ആളാണ് നിത്യ മേനന്‍ എത്തുന്നത്. ബാലന്‍സിം​ഗ് ബിനോയ് എന്നാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സൈലന്‍റ് ലിസമ്മയായി ശാന്തി കൃഷ്ണയും മ്യൂട്ടഡ് ചാണ്ടിച്ചനായി രണ്‍ജി പണിക്കരും ​ഗോഡ്ഫാദര്‍ കുര്യച്ചനായി അശോകനും ആനിയമ്മയായ മാലാ പാര്‍വതിയും എത്തുന്നു. ഇവർ നിങ്ങളുടെ ചുറ്റും അല്ല നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണെന്ന് അണിയറക്കാര്‍ പറയുന്നു. കുടുംബജീവിതത്തെക്കുറിച്ചുള്ള പൊതു ധാരണകളും ഒരു സംതൃപ്‌ത കുടുംബം എന്ന ആശയവും വിവാഹമോചനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ വിഷയമാകുന്നു.  ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് എന്ന് അണിയറക്കാര്‍ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ് എന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു പ്രൊജക്ടിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെത്തെന്നു നിത്യാ മേനോനും പറഞ്ഞു.

സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ മാത്യു ജോർജ് ആണ് മാസ്റ്റർ പേസിന്റെ  നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാവും. ജൂണിൽ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച കേരള ക്രൈം ഫയൽസിന്റെ വിജയത്തിന് ശേഷം ഡിസ്‌നി ഹോട്ട്‌സ്റ്റാർ സ്ട്രീം ചെയ്യുന്ന  മലയാളത്തിലെ രണ്ടാമത്തെ ഒടിടി വെബ് സീരീസ് ആയി മാറി മാസ്റ്റർപീസ് .  ജൂൺ’, ‘മധുരം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അഹമ്മദ് ഖബീർ സംവിധാനം ചെയ്ത ‘ദി കേരള ക്രൈം ഫയൽസ്’ ഒരു കൊലപാതക അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ്. അഭിനേതാക്കളുടെ പ്രകടനത്തിനും മേക്കിങ്ങിലും ഈ പരമ്പരയ്ക്ക് വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചു.  നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന ഫർമയും ഡിസ്നി പ്ലസ് ഹോട്ടസ്റ്റർ പ്രഖ്യാപിച്ചിട്ടുണ്ട്.

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago