സിവിക്ക് ചന്ദ്രനെതിരെ മീടു!!! ‘വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് ,നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തിന് പ്രലോഭിപ്പിച്ചു’! പരാതിയുമായി യുവ കവയിത്രി

മീടു ക്യാമ്പയിനിലൂടെ സിനിമാ സാംസ്‌കാരിക രംഗത്തുള്ള പലരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴാറുണ്ട്. ഇപ്പോഴിതാ നാടകകൃത്തും കവിയും, സാമൂഹിക പ്രവര്‍ത്തകനുമായ സിവിക്ക് ചന്ദ്രനും മീടുവില്‍ കുടുങ്ങിയിരിക്കുകയാണ്. യുവ എഴുത്തുകാരിയാണ് സിവിക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയാ ആക്റ്റിവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്‌നേഹ വാത്സല്യങ്ങളാല്‍ ചേര്‍ത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുകയാണ് ഇത്തരക്കാരുടെ രീതി എന്ന് യുവ കവയിത്രി ആരോപിക്കുന്നു.

പരാതി നല്‍കിയതിന് പിന്നാലെ സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയുടെ റീഡേഴ്‌സ് എഡിറ്റര്‍ എന്ന സ്ഥാനവും യുവതി നിരസിച്ചു. സംഭവം വിവാദമായതോടെ പാഠഭേദം മറ്റൊരു റീഡേഴ്‌സ് എഡിറ്ററായി തെരഞ്ഞെടുത്ത, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയും റീഡേഴ്‌സ് എഡിറ്റര്‍ സ്ഥാനം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

സിവിക്ക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗൂപ്പില്‍ അംഗമായിരുന്ന യുവതി അതേ ഗ്രൂപ്പില്‍ തന്നെയാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. സിവിക്ക് ചന്ദ്രന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

അതേസമയം, ഉടന്‍തന്നെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിന്മാര്‍ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം, തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറഞ്ഞു.

പരസ്പര സമ്മതമില്ലാതെ, താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി പറഞ്ഞു.

സംഭവം വിവാദമായതോടെ പാഠഭേദത്തിന്റെ അണിയറ പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ മൃദുലാ ദേവിയും രംഗത്തെത്തി. മുന്‍ നക്‌സലൈറ്റും കവിയും നാടകകൃത്തുമായ സിവിക്ക് ചന്ദ്രന്‍ താന്‍ ഒരു തികഞ്ഞ സ്ത്രീപക്ഷ വാദിയാണെന്നാണ് പറയാറുള്ളത്. അവരുടെ മാസികയിലും അത്തരം വിഷയങ്ങള്‍ക്കുമാണ് പ്രാധാന്യവും. എന്നാല്‍ ഇതെല്ലാം ചെയ്ത് കൊണ്ട് മുഖം മൂടിയിട്ട് സ്ത്രീകള്‍ക്ക് നേരെ ആരുമറിയാതെ തിരിയുന്നതാണ് കാണാന്‍ കഴിയുന്നതെന്ന് മൃദുലാ ദേവി കുറിച്ചിട്ടു.

നേരത്തെ നടന്‍ വിനായകനെതിരെ പരാതി നല്‍കിയ വ്യക്തിയാണ് എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ മൃദുലാ ദേവി. അതുകൊണ്ട് തന്നെ മൃദുലയുടെ പോസ്റ്റിന് കീഴെ ഈ വിഷയവും പലരും എടുത്തിട്ടിട്ടുണ്ട്.

വിനായകനെ എതിരെ പരാതി നല്‍കിയ നിങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ പരാതി നല്‍കുന്നില്ല എന്ന ചോദ്യത്തിന് ‘സിവിക് എന്നോട് കൂടെ കിടക്കാമോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കേസ് കൊടുത്തേനെ. എന്നോട് ചോദിച്ചില്ല. അതുകൊണ്ട് കേസ് കൊടുത്തില്ല. നടന്‍ എന്നോട് ചോദിച്ചു. ഞാന്‍ കേസ് കൊടുത്തു.” എന്നാണ് മൃദുലാ ദേവിയുടെ മുറുപടി.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago