അത് ഇമേജിനെ ബാധിക്കുമോ എന്ന് കരുതി, അങ്ങനെ എട്ടാം ക്ലാസ്സിൽ വെച്ച് നിർത്തി, മീന

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ നായികയാണ്. വളരെ ചുരുങ്ങിയ നടിമാർക്ക് മാത്രമാണ് തെന്നിന്ത്യയിൽ ഈ ഭാഗ്യം ലഭിക്കുന്നത്. വിവാഹത്തിന് ശേഷം അമ്മ റോളുകൾ മാത്രമാണ് നടിമാരെ തേടി എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നായിക തുല്യമായ കഥാപാത്രങ്ങളാണ് മീനയെതേടിയെത്തുന്നത്.മീന നായികയായി എത്തിയ ദൃശ്യം 2 വിനു മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്,

അതേസമയം സിനിമയിലെ തിരക്ക് കാരണം ഏട്ടാം ക്ലാസില്‍ വെച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്നതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞിരുന്നു. പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നു എന്നും നടി പറഞ്ഞു. തനിക്കുണ്ടായത് പോലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യെന്നും നടി പറയുന്നു. അവള്‍ എഞ്ചോയ് ചെയ്ത വളരട്ടെയെന്നാണ് മീനയുടെ അഭിപ്രായം.

മീനയെ പോലെ തന്നെ മകൾക്കും സിനിമയിൽ കൈനിറയെ ആരാധകരുണ്ട്. ഒറ്റ ചിത്രത്തിലൂടെയാണ് നൈനിക തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. വിജയ് ചിത്രമായ തെരിയിലൂടെയാണ് നൈനിക സിനിമയിൽ എത്തിയത്. വിജയ് യുടെ മകളായിട്ടായിരുന്നു താരപുത്രിയുടെ വരവ്. സിനിമയെ പോലെ തന്നെ നൈനികയും പ്രേക്ഷകരുടെ ഇടയിൽ വളെരയധികം ചർച്ചയായിരുന്നു, ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു കുഞ്ഞ് നൈനിക കാഴ്ചവെച്ചത്. എന്നാൽ തെരിയ്ക്ക് ശേഷം താരപുത്രി സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 2’വിലെ മീനയുടെ ‘ആനി’ എന്ന കഥാപാത്രം ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലേത് പോലെ തന്നെ ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാല്‍ കഥാപാത്രമായി ജോര്‍ജൂട്ടിയുടെ ഭാര്യയായ ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ചിരിക്കുന്നത്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago