വിസിലടിക്കാന്‍ അറിയില്ല, അറിയാമായിരുന്നെങ്കില്‍ വിസിലടിച്ചേനെ!! ‘ജയിലര്‍’ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ ജയിലര്‍ വലിയ അഭിനന്ദനങ്ങളാണ് നേടുന്നത്. കഥാപാത്രങ്ങളൊക്കെയും മാസ് കൈയ്യടികളാണ് നേടുന്നത്. അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും വില്ലനായി എത്തിയ വിനായകനും മാസ് കൈയ്യടിയാണ് നേടിക്കൊടുക്കുന്നത്.

നിരവധി താരങ്ങളാണ് സിനിമ കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ ജയിലര്‍ തരംഗമാണ്. ഇപ്പോഴിതാ നടി മീന പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ജയിലര്‍ വളരെ എന്റര്‍ടെയ്‌നിങ് ആയിരുന്നു. ഈ ചിത്രത്തിന്റെ മികവിന് ആദ്യം അഭിനന്ദിക്കേണ്ടത് നെല്‍സണെയാണെന്നും മീന പറയുന്നു. ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ് അത്ര മനോഹരമാണെന്നും മീന പറയുന്നു. ചിത്രത്തില്‍ രജിനി സാറിന്റെ പേര് മുത്തു എന്നാണ്. അദ്ദേഹം മുത്തു എന്ന് പേര് വെച്ചാല്‍ തന്നെ പടം ഹിറ്റാണെന്നും മീന പറയുന്നു.

സിനിമ തുടക്കം മുതല്‍ അവസാനം വരെ കണ്ടിട്ട് പൈസ വസൂല്‍ ആണെന്ന് പറയാം. വളരെ എന്റര്‍ടെയ്‌നിങ് ആയിരുന്നു. ഈ ചിത്രത്തിന്റെ മികവിന് ആദ്യം അഭിനന്ദിക്കേണ്ടത് നെല്‍സണെയാണ്. കാരണം ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ് അത്ര മനോഹരമാണ്. രജനി സാറിന്റെ കൂടെ, ജാക്കി ഷ്‌റോഫ്, മോഹന്‍ലാല്‍ സാര്‍, ശിവരാജ് കുമാര്‍ സാര്‍ എന്നിവരുടെ കോംബോ വന്നപ്പോള്‍ മനോഹരമായി തോന്നി എന്നാണ് മീന പറയുന്നത്.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇവരെയൊക്കെ വ്യക്തിപരമായിട്ട് അറിയാവുന്ന എനിക്ക് ഇത്ര എക്സൈറ്റ്മെന്റ് ആണെങ്കില്‍ പ്രേക്ഷകരുടെ കാര്യം പറയണോ? അനിരുദ്ധ് സാറിന്റെ മ്യൂസിക്ക് എടുത്ത് പറയേണ്ടതാണ്. ഈ ചിത്രം ഒരു മാസ്സ് എന്റര്‍ടെയ്‌നര്‍ ആണ്. ചിത്രത്തെപ്പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. എനിക്ക് വിസിലടിക്കാന്‍ അറിയില്ല, അറിയാമായിരുന്നെങ്കില്‍ വിസിലടിച്ചേനെ. ഈ പടത്തില്‍ ഒരു സ്ഥലത്തുപോലും എന്തെങ്കിലും ഒരു കുറവുള്ളതായി തോന്നിയില്ല. ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആണെന്നും മീന പറയുന്നു.

Anu