28 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി ‘മുത്തു’ കണ്ട് മീന!!

തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയാണ് നടി മീന. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ആരാധകരുള്ള നായികയായിരുന്നു മീന. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം മീന വീണ്ടും സ്‌ക്രീനില്‍ സജീവമായിരിക്കുകയാണ്.

ഇപ്പോള്‍ റീ-റീലീസുകളുടെ കാലമാണ്. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി ചിത്രങ്ങള്‍ റീറിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു ചിത്രത്തിന്റെ വിശേഷമാണ് ശ്രദ്ധേയമാകുന്നത്. രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മുത്തു റീ റിലീസ് ചെയ്തിരിക്കുകയാണ്.

തമിഴിലെ എക്കാലത്തെയും മികച്ച വാണിജ്യ വിജയമായിരുന്നു കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത മുത്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തു ചിത്രം മുഴുവനായി ആദ്യമായി തിയേറ്ററില്‍ കണ്ടിരിക്കുകയാണ് മീന. മീമ തന്നെയായിരുന്നു ചിത്രത്തിലെ നായിക.

ടിവിയില്‍ കുറച്ച് ഭാഗങ്ങള്‍ കണ്ടതല്ലാതെ മുത്തു ഇതുവരെ മുഴുവനായി മീന കണ്ടിട്ടില്ലായിരുന്നു. ആ ആഗ്രഹമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സഫലമായിരിക്കുന്നത്.

സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ കെ.എസ് രവികുമാറിനൊപ്പമാണ് മീന ചെന്നൈ രോഹിണി തിയേറ്ററിലെത്തിയത്. കവിതാലയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജം ബാലചന്ദറും പുഷ്പ കന്തസാമിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം വന്‍ വിജയമായിരുന്നു.. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ മറികടക്കുംവരെ ജപ്പാനില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ ചിത്രം മുത്തുവായിരുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago