പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ് താരം. ഒരു പക്ഷെ അന്നും ഇന്നും നായികയായി തുടരുന്ന മറ്റൊരു നടി വേറെ ഇല്ലെന്നു പറയാം. മീന നായികയായി അഭിനയിക്കാത്ത നടന്മാർ തെന്നിന്ത്യത്തിൽ തന്നെ കുറവാണ് എന്ന് പറയാം. മാമൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, രജനികാന്ത്, ചിരഞ്ജീവി, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ മീനയ്ക്ക് അവസരം ലഭിച്ചു. കഴിഞ്ഞ നാൽപ്പത് വർഷക്കാലം ആയി മീന അഭിനയത്തിൽ സജീവമായി തന്നെ നിൽക്കുകയാണ്. വിവാഹത്തോടെ കുറച്ച് നാൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് എങ്കിലും പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയത്. മീനയുടെ തിരിച്ച് വരവിൽ ഹിറ്റുകളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു.
ഇപ്പോഴിത ഒരു അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തിനെ കുറിച്ച് മീന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മീനയുടെ വാക്കുകൾ ഇങ്ങനെ, എന്റെ നാൽപ്പത് വര്‍ഷത്തെ കരിയറിൽ എനിക്ക് ചെയ്യാൻ കഴിയാഞ്ഞതും ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുമായ ഒരു പാട് കഥാപാത്രങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഹരി കൃഷ്ണൻസിലേത്. ഹരികൃഷ്ണൻസിലേക്ക് എന്നെ വിളിക്കുന്ന സമയത്ത് എനിക്ക് ഭയങ്കര തിരക്ക് ഉള്ള സമയം ആയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം. ഒരൊറ്റ നായിക. എന്തൊരു കോമ്പിനേഷൻ തന്നെ ആയിരുന്നു അത്. ചെയ്യണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അന്ന് ഒട്ടും പറ്റാത്ത തരത്തിൽ ഉള്ള തിരക്ക് ആയിരുന്നു ആ സമയത്ത് എനിക്ക്. അത് കൊണ്ടാണ് ആ ചിത്രം എനിക്ക് മിസ് ആയത്.
അത് പോലെ തന്നെയാണ് പടയപ്പയും. അതിലും രജനി സാറിന്റെ ഹീറോയിൻ ആയിട്ട് എന്നെ വിളിച്ചത് അവിയൂരിന്. എന്നാൽ അന്നും എനിക്ക് തിരക്ക് ഉള്ളത് കൊണ്ടാണ് അതിൽ അഭിനയിക്കാൻ കഴിയാതെ വന്നത്. അത് പോലെ തന്നെ തേവർ മകൻ, തെലുങ്കിൽ നാഗാർജുന സാറിന്റെ ഒരു ചിത്രം ഉൾപ്പെടെ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അഭിനയിക്കാൻ കഴിയാതെ പോയ ചിത്രങ്ങൾ ആയിരുന്നു അത്. ദൃശ്യത്തിലേക്ക് വിളി വരുമ്പോൾ മോൾക്ക് അന്ന് രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. ഞാൻ നോ പറയുകയും ചെയ്തു. എന്നാൽ അവർക്ക് എന്റെ നോ ആവശ്യമായിരുന്നില്ല. ആന്റണി സാർ എന്നോട് നോ ഞങ്ങൾക്ക് വേണ്ട എന്നു പറഞ്ഞു. ദൃശ്യം ഹിറ്റ് ആകുമെന്ന് അറിയാമായിരുന്നു. എന്നാൽ ഇത്ര സൂപ്പർഹിറ്റ് ആകുമെന്ന് കരുതിയില്ല എന്നും മീന പറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…