‘നടി മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു’ ; വാർത്തകൾ വളച്ചൊടിക്കുന്നു എന്ന് താരം

മലയാളികൾക്ക് യാതൊരു വിധ പരിചയപ്പെടുത്തലുകളും ആവാശ്യമില്ലാത്ത നടിയാണ് മീന. മാത്രമല്ല സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ് മീന. ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണമുണ്ടാക്കിയ ആഘാതം മറന്ന് പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് മീന ഇപ്പോൾ. എന്നാൽ ഈ സംഭവങ്ങൾക്കിടെ മീനയെക്കുറിച്ച് പല ​ഗോസിപ്പുകളും പുറത്തു വന്നിരുന്നു. വിദ്യാസാ​ഗറിന്റെ മരണത്തിന് ശേഷം മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന അഭ്യൂഹമായിരുന്നു ഇതിലൊന്ന്. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകൾ ചൂണ്ടിക്കാണിക്കുകയാണ് മീന. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീന തെറ്റായ വാർത്തകൾക്കെതിരെ സംസാരിച്ചത്. ‘വിദ്യാ സാ​ഗറും ഞാനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ വന്നു. ഇക്കാര്യം വിളിച്ച് ചോദിച്ചു. ഞങ്ങൾക്കിടയിൽ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്,’ മീന പറയുന്നു. വിദ്യാസാ​ഗറിന് ശ്വാസകോശ ട്രാൻസ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപ‌ടി ക്രമങ്ങൾ നട‌ന്ന് വരികയായിരുന്നു. അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്.

പക്ഷെ അവിടെ പോയാലും കാത്തിരിക്കണം. അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ഈ ‍ഞെട്ടൽ മാറിവരുന്നതേയുള്ളൂ,’ എന്നും മീന വ്യക്തമാക്കി.  വിദ്യാസാ​ഗറിന്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷം ഞാൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നെന്ന് അവർ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരൻ, മുതിർന്ന താരം, ബിസിനസുകാരൻ എന്നിവരെ വിവാഹം ചെയ്യാൻ പോകുന്നെന്ന വാർത്തകൾ പ്രചരിപ്പിച്ചു, സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്റെ കുടുംബത്തെ ഇത് വളരേ മോശമായി തന്നെ ബാധിച്ചി‌ട്ടുണ്ട് എന്നും’ മീന വ്യക്തമാക്കി. അടുത്തി‌ടെ മീന സിനിമാ രം​ഗത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് ന‌ടന്നിരുന്നു. ഈ വേദിയിൽ വെച്ചാണ് മകൾ നൈനിക ​ഗോസിപ്പുകൾക്കെതിരെ സംസാരിച്ചത്. മീനയ്ക്ക് ആശ്വാസമായിക്കൊണ്ട് മകളും അമ്മ രാജ് മല്ലികയും മീനയുടെ ഒപ്പമുണ്ട്. കരിയറിൽ സജീവമായിരുന്ന കാലത്ത് മീനയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. ഇതേക്കുറിച്ച് അടുത്തിടെ മീന സംസാരിച്ചിട്ടുമുണ്ട്. അതേസമയം മീനയ്ക്കും മകൾ നൈനികയ്ക്കും ആശ്വാസമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്. അപ്രതീക്ഷിതമായാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ അസുഖ ബാധിതനായി ആശുപത്രിയിലാകുന്നത്. ശ്വാസകോശത്തിലെ അണുബാധ മൂലം ചികിത്സയിലിരിക്കെ അവയവങ്ങൾ പ്രവർത്തനരഹിതമായാണ് മരണം സംഭവിക്കുന്നത്. 95 ദിവസത്തോളം ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. മരിക്കുമ്പോൾ 48 വയസായിരുന്നു പ്രായം.

ഭർത്താവിന്റെ മരണം മീനയെ പാടെ തകർത്തിരുന്നു. മീനയുടെ  സുഹൃത്തായ കൊറിയോ​ഗ്രാഫർ കലാ മാസ്റ്റർ മീന ഭർത്താവിന് വേണ്ടി നടത്തിയ പ്രാർത്ഥനകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ പരാമർശിക്കുകയുമുണ്ടായി. അതേസമയം മീന എന്ന വിളിപ്പേരിലറിയപ്പെടുന്ന നടിയുടെ യഥാർത്ഥ പേര് മീന ദുരൈരാജ് എന്നാണ്.കുട്ടിയായിരിക്കുമ്പോൾ തന്നെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ് എന്നീ മലയാളചിത്രങ്ങൾ മീനയുടെ അഭിനയമികവ് വിളിച്ചോതുന്ന ചില ചിത്രങ്ങളാണ്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൾ ആയിട്ടാണ് മീന അഭിനയിച്ചത്. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു. തെറി എന്ന വിജയ് ചിത്രത്തിൽ ബാലതാരമായി മീനയുടെ മകൾ നൈനികയും അഭിനയിച്ചിട്ടുണ്ട്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago