സാഗറില്ലാത്ത ആദ്യ പിറന്നാള്‍!!! തനിച്ചാക്കാതെ ചേര്‍ത്ത് നിര്‍ത്തി ആഘോഷിച്ച് സുഹൃത്തുക്കള്‍

മലയാളത്തിലൂടെയെത്തി തെന്നിന്ത്യയുടെ മുന്‍നിര നായികയായി മാറിയ താരമാണ് മീന. മലയാളി അല്ലെങ്കിലും മലയാളികള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന നായികയാണ് മീന.
അടുത്തിടെയാണ് താരത്തിന് പ്രിയതമനെ നഷ്ടപ്പെട്ടത്.

ജൂണിലാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെട്ടത്. അപ്രതീക്ഷിതമായി വിദ്യാസാഗറിന്റെ നഷ്ടപ്പെട്ടതോടെ താരം തകര്‍ച്ചയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് വിദ്യാസാഗര്‍ മരണപ്പെട്ടത്. പ്രിയതമന്റെ വേര്‍പാട് താരത്തെ ആകെ തളര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന്റെ പ്രിയസുഹൃത്തുക്കളാണ് മീനയെ തിരിച്ചുകൊണ്ടുവന്നത്.

സാഗറിന്റെ വിയോഗവുമായി ബന്ധപ്പെട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ മീന തന്നെ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മീന. വിഷമങ്ങളെ അതിജീവിച്ചെത്തുന്ന സന്തോഷ നിമിഷങ്ങള്‍ താരം തന്നെ പങ്കുവക്കാറുണ്ട്.

മീനയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഏറെ വൈറലാകുന്നത്.

സാഗറിന്റെ വിയോഗ ശേഷമുള്ള പിറന്നാള്‍ താരം ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ മീനയുടെ സുഹൃത്തുക്കള്‍ തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്.

ഭര്‍ത്താവിന്റെ മരണ ശേഷം ഉള്ള ആദ്യ പിറന്നാളാളായതിനാല്‍ ചെറിയ രീതിയില്‍ മാത്രമാണ് ആഘോഷം. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്. നിരവധി ആരാധകര്‍ താരത്തിന് ആശംസകള്‍ നേരുന്നുണ്ട്.

Anu

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

7 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

19 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

34 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

42 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

45 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago