അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായെത്തി ആരാധക ഹൃദയം കീഴടക്കിയ താരമാണ് നടി മീനാക്ഷി അനൂപ്. ശേഷം ഒപ്പം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായും മീനാക്ഷി ശ്രദ്ധേയയാണ്. ഇപ്പോള്‍ ടെലിവിഷന്‍ ഷോയുടെ അവതാരകയായും തിളങ്ങുകയാണ് മീനാക്ഷി.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മീനാക്ഷി നായികയായി എത്തിയ പുതിയ ചിത്രമാണ് ക്ലാസ് ബൈ എ സോള്‍ജിയര്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായ ചിന്മയി നായര്‍ സംവിധായികയായി എത്തുന്ന ചിത്രവുമാണ് ക്ലാസ് ബൈ എ സോള്‍ജിയര്‍.
തന്റെ സുഹൃത്തിന്റെ ചിത്രത്തില്‍ നായികയായ സന്തോഷമാണ് മീനാക്ഷി പങ്കിടുന്നത്. സംവിധായിക ചിന്മയിയും താനും പ്ലസ്ടുവിന് ഒരു ക്ലാസില്‍ ഒരു ബഞ്ചിലിരുന്നാണ് പഠിക്കുന്നതെന്ന് മീനാക്ഷി പറയുന്നു.
‘ഈ സ്കൂളില്‍ ചേരുന്നതിനു മുമ്പ് തങ്ങള്‍ രണ്ട് സ്കൂളിലായിരുന്നു. എന്നാല്‍, ഒരുപാടു വര്‍ഷമായി പരസ്പരം അറിയാം. കുടുംബങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. ഞാന്‍ ആദ്യമായി അഭിനയിച്ചത് ചിന്മയിയുടെ അച്ഛന് അനില്‍ രാജ് അങ്കിള്‍ സംവിധാനം ചെയ്ത തൗസന്റ് എന്ന സിനിമയിലായിരന്നു, ഏറ്റവുമൊടുവില്‍ അഭിനയിച്ച സിനിമ അനില്‍ അങ്കിളിന്റെ മകളും എന്റെ ക്ലാസ്മേറ്റുമായ ചിന്മയി സംവിധാനം ചെയ്ത സിനിമയെന്നും താരം പറയുന്നു. ഇത് വലിയ സന്തോഷമാണെന്നും മീനാക്ഷി പറയുന്നു. ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയില്‍ ഗായത്രി എന്ന കഥാപാത്രമായിട്ടാണ് മീനാക്ഷി എത്തുന്നത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…