അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായെത്തി ആരാധകരെ സ്വന്തമാക്കിയ മീനാക്ഷി ഇപ്പോള്‍ അവതാരകയായി തിളങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് താരം തന്റെ 17ാം പിറന്നാള്‍ ആഘോഷമാക്കിയത്. സുഹൃത്തുക്കള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷം.
17ാം പിറന്നാളിന് തനിക്ക് സമ്മാനമായി ലഭിച്ചത് ഐഫോണ്‍ പ്രൊ മാക്സ് ആണെന്ന് താരം പറയുന്നു. അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ് മീനുട്ടിയ്ക്ക് ഐഫോണ്‍.
ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന ഫോണ്‍ ആണ് ഇത്. പതിനേഴ് വയസ്സ് പൂര്‍ത്തിയായപ്പോഴാണ് ഫോണ്‍ ഉപയോഗിക്കാന്‍ അച്ഛനും അമ്മയും അനുമതി നല്‍കിയതെന്നും മീനാക്ഷി പറയുന്നു.
ഒക്ടോബര്‍ 12 നായിരുന്നു മീനുട്ടിയുടെ പിറന്നാള്‍. ആഘോഷ ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മീസാന്‍, അമീറ, കാക്കപ്പൊന്ന് എന്നിവയാണ് മീനാക്ഷായുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. നിലവില്‍ ഫ്ലവേഴ്സ് ടോപ് സിങര്‍ അവതാരകയാണ് മീനാക്ഷി.
കോട്ടയം സ്വദേശിയായ അനൂപ് രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് മീനാക്ഷി. ആരിഷ് എന്ന സഹോദരനുമുണ്ട് താരത്തിന്.
അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…