മീനാക്ഷി ഇനി കോളേജ് കുമാരി!! അച്ഛന്‍ പഠിച്ച അതേ കോളേജില്‍ ചേര്‍ന്ന് താരം

ബാലതാരമായെത്തി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതാരകയായും മിനിസ്‌ക്രീനിലും താരം സജീവമാണ്. അഭിനയത്തോടൊപ്പം പഠനത്തിലും മിടുക്കിയാണ് താരം. ഈ വര്‍ഷമാണ് താരം പ്ലസ്ടു പാസായത്. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കു നേടിയാണ് മീനാക്ഷി വിജയിച്ചത്. ഇപ്പോഴിതാ ബിരുദ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് താരം. തന്റെ അച്ഛന്‍ പഠിച്ച അതേ കോളേജിലാണ് മീനാക്ഷിയും ചേര്‍ന്നിരിക്കുന്നത്.

അച്ഛന്‍ അനൂപ് പഠിച്ച മണര്‍കാട് സെന്റ് മേരീസ് കോളജിലാണ് താരം ചേര്‍ന്നിരിക്കുന്നത്. ഇംഗ്ലിഷ് സാഹിത്യത്തിലാണ് മീനാക്ഷി ചേര്‍ന്നത്. അച്ഛനൊപ്പമാണ് താരം കോളേജിലേക്ക് എത്തിയത്. ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്.

1992-94 കാലത്താണ് അനൂപ് ഇതേ കോളേജില്‍ പഠിച്ചത്. ഗ്രാമത്തിന്റെ സ്വച്ഛതയില്‍, അച്ഛന്റെ പ്രിയ കലാലയത്തില്‍ പഠിക്കുക എന്നത് ആഗ്രഹമായിരുന്നെന്ന് മീനാക്ഷി പറയുന്നു. മണര്‍കാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും, കലാലയ വീഥികളും അനൂപിന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളായി. കോളജെന്ന പുത്തന്‍ ലോകത്തിന്റെ ത്രില്ലിലായിരുന്നു മീനാക്ഷി.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ഥ പേര്.’അമര്‍, അക്ബര്‍, ആന്‍ണി’യിലെ പാത്തുവായാണ് താരം സിനിമാലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് മോഹന്‍ലാലിന്റെ ‘ഒപ്പം’, ‘ജമ്‌നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയില്‍, ഒട്ടകം’ എന്നിവയിലെല്ലാം താരം ബാലതാരമായെത്തിയിട്ടുണ്ട്.

Anu

Recent Posts

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

3 mins ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

2 hours ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

4 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

4 hours ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

5 hours ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

5 hours ago