Categories: Film News

ഞാന്‍ 12ാം ക്ലാസ് ഫെയില്‍ അല്ല, പാസ്സ്!! സന്തോഷ വാര്‍ത്തയുമായി മീനാക്ഷി

മലയാളികളുടെ പ്രിയതാരമാണ് നടി മീനാക്ഷി അനൂപ്. ബാലതാരമായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ പാത്തുവായിട്ടാണ് മീനാക്ഷി സിനിമാലോകത്തെത്തിയത്. സ്വന്തം വീട്ടിലെ കുട്ടിയായിട്ടാണ് ആരാധകര്‍ മീനാക്ഷിയെ ഹൃദയത്തിലേറ്റിയത്. വളരെ പെട്ടെന്നാണ് താരം മുന്‍നിരതാരമായി ശ്രദ്ധേയയായത്. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയിലെ ആങ്കറുമാണ് മീനീക്ഷി.

ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്തയാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടം വിജയകരമായി പൂര്‍ത്തിയായ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ പ്ലസ്ടു ഫലം വന്ന കാര്യമാണ് മീനാക്ഷി പങ്കുവച്ചത്. പ്ലസ്ടുവിന് തനിക്ക് ലഭിച്ച മാര്‍ക്കും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.

അങ്ങനെ പ്ലസ്ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു ട്ടോയ് എന്നാണ് താരം പങ്കുവച്ചത്. 83 ശതമാനം മാര്‍ക്കാണ് താരം നേടിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. 90ല്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നെന്നാണ് ഒരു ആരാധകന്റെ കമന്റ്. അതിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്, ഞാനും..ഒത്തില്ല എന്നാണ് മീനാക്ഷി കുറിച്ചത്.

Anu