ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മീനാക്ഷിയെ തോളിലേറ്റി നമിത പ്രമോദ്

ദിലീപിന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. മറ്റ് താരങ്ങളുടെ വിശേഷങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും കിട്ടുമെങ്കിലും ഈ കുടുംബത്തില്‍ ആരും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ആയത് കൊണ്ട് തന്നെ ദിലീപിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ വളരെ വൈകിയാണ് ആരാധകര്‍ അറിയുന്നത്. എന്നാല്‍ അറിഞ്ഞ് കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ അത് ആഘോഷമാക്കി മാറ്റാറുണ്ട്, കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ മൂത്ത പുത്രിയായ മീനാക്ഷിയുടെ ജന്മദിനം.

വിശേഷദിനത്തില്‍ മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രമോദ് പങ്കുവെച്ച ആശംസാ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനാക്ഷിയോട് ഒപ്പമുള്ള ഫോട്ടോകള്‍ ഇതിന് മുന്‍പും താരം പങ്കുവെച്ചിട്ടുണ്ട്. ദിലീപിന്റെ ചിത്രങ്ങളിലും നായികയായി എത്തിയ നമിതയ്ക്ക് ഈ കുടുംബത്തോട് തന്നെ വളരെ അടുത്ത ബന്ധമാണ്.

ഇപ്പോഴിതാ പ്രിയ കൂട്ടുകാരി മീനാക്ഷിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു എത്തിയിരിക്കുകയാണ് നമിത. ഒരു ചെറിയ കുറിപ്പും താരം പങ്കുവെച്ചു. മീനാക്ഷിയെ തോളിലേറ്റി നില്‍ക്കുന്ന തന്റെ ഫോട്ടോയ്ക്ക് ഒപ്പം ‘നിന്റെ ഹൃദയത്തേയും ദയയേയും സൗമ്യതയേയും ഞാന്‍ ആരാധിക്കുന്നു.

നീ നീയായിരിക്കുക… എല്ലായ്‌പ്പോഴും നിന്റെ മികച്ചതാവുക… നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ… എന്നാണ് നമിത കുറിച്ചത്. നിരവധിപ്പേരാണ് നമിതയുടെ പോസ്റ്റിന് അടിയില്‍ മീനാക്ഷിക്ക്‌ ആശംസ അറിയിച്ച് ഇപ്പോഴും എത്തുന്നത്.

 

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

7 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

8 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

9 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

12 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

15 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

16 hours ago