Categories: Kerala News

ദിലീപ് മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചോ, സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ!

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ  ചിത്രങ്ങൾ എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്. നാദിർഷായുടെ സഹോദരന്റെ മകനൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് ലവ് ജിഹാദ് ആരോപിച്ച് കൊണ്ട് പലരും എത്തിയിരിന്നു. പല തരത്തിൽ ഉള്ള വ്യാജ വാർത്തകൾ ആണ് മീനാക്ഷിയുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരത്തിൽ ഉള്ള ഏറ്റവും പുതിയ വാർത്തയാണ് ദിലീപ് മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചെന്നുള്ളത്.

എന്നാൽ ദിലീപ് ഉറപ്പിച്ച മീനാക്ഷിയുടെ വിവാഹത്തെ ശക്തമായി എതിർത്ത് കൊണ്ട് മഞ്ജു വാര്യർ എത്തിയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ സത്യത്തിൽ ദിലീപോ മീനാക്ഷിയോ മഞ്ജു വാര്യരോ അറിഞ്ഞിട്ടുണ്ടോ എന്ന് പോലും അറിയില്ല. ഇത്തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകൾ ആണെന്നും ഇതിലൊന്നും യാതൊരു സത്യവും ഇല്ല എന്നും പറഞ്ഞുകൊണ്ട് ഇവരുടെ ആരാധകർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ ചുറ്റിപറ്റി ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത് തീർത്തും മോശമായ കാര്യം ആണെന്നും ഈ വ്യാജവാർത്തയോട് ആരാധകർ പ്രതികരിച്ചു.

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താര പുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീനാക്ഷി അടുത്ത ഇടയ്ക്കാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്. അന്ന് മുതൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് വരെ അച്ഛനും അമ്മയ്ക്കും ഒപ്പം മാത്രമുള്ള ചിത്രങ്ങൾ ആയിരുന്നു മീനാക്ഷിയുടേതായി ആരാധകർ കണ്ടുകൊണ്ടിരുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളതും.

Sreekumar R