അമ്മയുടെ നൃത്തം കാണാന്‍ മകളും, മലയാളികള്‍ കാണാന്‍ കൊതിച്ച ആ കാഴ്ച

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്കെത്തിയത്. തിരിച്ചുവരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതിനെയെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം ചിരിച്ച മുഖത്തോടെയാണ് താരം നേരിട്ടത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാനെത്തിയ ഗീത ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യര്‍ തുറന്ന് പറഞ്ഞിരുന്നു. ഒട്ടും കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല. കുടുംബ ജീവിതമൊക്കെയായതോടെ കലയ്ക്ക് വേണ്ടി അര്‍പ്പിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. എല്ലാവരും പോത്സാഹിപ്പിച്ചതോടെയാണ് ഒരുകൈ നോക്കാമെന്ന് മഞ്ജുവും തീരുമാനിച്ചത്. നൃത്തം തുടരുമോയെന്ന കാര്യത്തെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ഗുരുവായൂരിലെ അരങ്ങേറ്റം കഴിഞ്ഞ മഞ്ജുവിനോട് അന്ന് എല്ലാവരും ചോദിച്ചിരുന്നത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു.


മകളായ മീനാക്ഷിയും മഞ്ജുവിന്റെ അരങ്ങേറ്റം കാണാനായി എത്തിയിരുന്നു.അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമെല്ലാം മഞ്ജുവിന്റെ അരങ്ങേറ്റത്തില്‍ അതീവ സന്തോഷമായിരുന്നു. മഞ്ജു വാര്യര്‍ വീണ്ടും ചിലങ്ക അണിയുന്നു എന്നറിഞ്ഞപ്പോള്‍ ആ നിമിഷത്തിനായി എല്ലാവരും കാത്തിരുന്നത് പോലെയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. തൂവല്‍ക്കൊട്ടാരത്തിലെ പാര്‍വതി മനോഹരി എന്ന ഗാനരംഗം കഴിഞ്ഞ് പാക്കപ്പ് പറഞ്ഞപ്പോള്‍ മുന്നിലെത്തിയ മഞ്ജുവിനെയാണ് ഗുരുവായൂരിലെ വേദിയിലും കണ്ടത്. 14 വര്‍ഷത്തെ ഗ്യാപ് ഒരുനിമിഷം പോലും അനുഭവപ്പെടാത്ത തരത്തിലായിരുന്നു മഞ്ജുവിന്റെ പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 

Geethu