Film News

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ വിവാഹ ചിത്രങ്ങൾ മീര സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കിട്ടത്. സിനിമ-ടെലിവിഷന്‍ ക്യാമറമാനായ വിപിന്‍ പുതിയങ്കത്തെയാണ് മീര വിവാഹം ചെയ്തത്. ഈയൊരു അവസരത്തിൽ മീരയുടെ മുൻ ഭർത്താക്കന്മാരെപ്പറ്റിയുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നുണ്ട്. തന്റെ ആദ്യ ഭര്‍ത്താവായ വിശാല്‍ അഗര്‍വാളിനെക്കുറിച്ചും രണ്ടാമത്തെ ഭര്‍ത്താവായ ജോണ്‍ കോക്കനെക്കുറിച്ചും മീര പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നത്. തന്റെ 22-ാമത്തെയോ 23-ാമത്തെയോ വയസിലാണ് വിശാലിനെ കണ്ടു മുട്ടുന്നത്. അദ്ദേഹം ബോളിവുഡ് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ ആയിരുന്നു.

അശോക് കുമാര്‍ സാറിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഭയങ്കര അഫക്ഷന്‍ ഒക്കെ ഫീല്‍ ചെയ്യുമെന്നും എന്നും മീര പറയുന്നു. തെറ്റ് എന്ന് പറയാന്‍ പറ്റില്ല. പക്ഷെ വിശാലുമായുള്ള വിവാഹ ബന്ധത്തില്‍ കുറേ കാര്യങ്ങളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. പക്ഷെ ഞാന്‍ വളരെ ശക്തമായി തന്നെയാണ് അതില്‍ നിന്ന് പുറത്തു കടന്നത്. പക്ഷെ എനിക്ക് വിശാലിനോട് വളരെയധികം നന്ദിയുണ്ട്. വിശാലുമായി എനിക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ല,’ എന്നും മീര പറയുന്നു. അദ്ദേഹം മനസില്‍ വെച്ചിട്ട് വിഷമം കാണിക്കുകയൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്താണോ അത് തന്നെ ആകാനാണ് എനിക്ക് പറ്റിയിട്ടുള്ളത്. അതില്‍ എനിക്ക് വിശാലിനോട് അത്രയധികം നന്ദിയുണ്ട്. രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിശാലുമായുള്ള ബന്ധം വേര്‍പെടുത്തല്‍ എന്നും മീര വാസുദവന്‍ പറയുന്നു. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്താണ് പ്രണയവും വിവാഹവും. പക്ഷെ അതൊന്നും ഒരു നഷ്ടമായി ഞാന്‍ കരുതുന്നില്ല. കാരണം ആ അനുഭവങ്ങളില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ടെന്നും മീര പറഞ്ഞു. ഈ അനുഭവങ്ങള്‍ ഒക്കെ എന്നെ ഒരു നല്ല നടിയാക്കാന്‍ ആണ് സഹായിച്ചത്.

പക്ഷെ എനിക്ക് ഒന്നിനോടും പരാതിയില്ല. എല്ലാം നല്ല അനുഭവങ്ങള്‍ ആയി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു എന്നും മീര പറഞ്ഞു. തന്റെ രണ്ടാമത്തെ ഭര്‍ത്താവ് ജോണിനെക്കുറിച്ചും മീര വാസുദവന്‍ സംസാരിക്കുന്നു. വളരെ പോസിറ്റീവ് ആയ ഗംഭീര മനുഷ്യനാണ് അദ്ദേഹം. അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്. ഒരു നല്ല അച്ഛന്‍ കൂടിയാണ് ജോണെന്നും മീര ഓര്‍ത്തെടുത്തു. തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അത്രയും ക്ഷമയോടെയാണ് അദ്ദേഹം നിന്നതെന്നും മീര വാസുദവന്‍ പറഞ്ഞു. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതായാലും അവനെ കുളിപ്പിക്കുന്നതായാലും എല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷെ വിവാഹ മോചനത്തിന്റെ കാര്യം ഒന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. വിവാഹം എന്ന് പറയുന്നത് വലിയ ഒരു കമ്മിറ്റ്‌മെന്റ് ആണ്.

ആ കമ്മിറ്റ്‌മെന്റില്‍ ഞാന്‍ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഏത് റിലേഷന്‍ഷിപ്പ് ആയാലും എനിക്ക് പോസിറ്റിവിറ്റി ആണ് വേണ്ടതെന്നും മീര വാസുദവന്‍ പറഞ്ഞു. അതേസമയം മീര ചെയ്തു കൊണ്ടിരുന്ന കുടുംബ വിളക്ക് എന്ന സീരിയലിന്റെ ക്യാമറ മാനാണ് ഇപ്പോഴത്തെ ജീവിത പങ്കാളി ആയ വിപിൻ പുതിയങ്കം. ഛായാഗ്രാഹകൻ എന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ആൾ കൂടിയാണ് വിപിൻ. മീര മൂന്നാമതും വിവാഹിതയായതോടെ മീര വാസുദേവനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള സൈബര്‍ അറ്റാക്ക് തന്നെ നടന്നിരുന്നു. 42 കാരിയായ മീര മൂന്നാമത് കഴിക്കുന്ന വിവാഹമാണ് എന്നതും വിപിന് മീരയെക്കാള്‍ പ്രായം കുറവാണ് എന്നതുമാണ് സോഷ്യല്‍ മീഡിയ മീരയെ കുറ്റപ്പെടുത്താനും പരിഹസിക്കാനുമുള്ള പ്രധാന കാരണമായി കാണുന്നത്.

Devika Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago