അന്ന് സ്കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് നടന്നത് ‍ പക്ഷെ പിന്നീട് സംഭവിച്ചത്

മലയാളികൾക്ക് ഏറെ പര്യായപ്പെട്ട ഒരവതാരിക ആണ് മീര അനിൽ, വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ മീരക്ക് കഴിഞ്ഞു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ അവതാരിക ആയിട്ടാണ് മീരയെ എല്ലാവര്ക്കും പരിചയം. ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് മീര. താൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് തനിക്ക് ഈ അനുഭവം ഉണ്ടായത് എന്ന് മീര പറയുന്നു. അന്ന് മീരക്ക് പത്ത് വയസ്സായിരുന്നു.

മീര പറയുന്നത് ഇങ്ങനെ, സ്‌കൂളില്‍ ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുമായിരുന്നു. ഒളിമ്ബിക്‌സിനു പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ. കഴിഞ്ഞ കൊല്ലത്തെ കണക്ക് തീര്‍ക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവര്‍ക്കും. അന്ന് അടുത്ത ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെന്‍ കണ്ട് ഞങ്ങള്‍ക്ക് അസൂയ ആയി. അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

അതിനായി അവരുടെ ക്ലാസില്‍ കയറിപ്പറ്റി പൂവ് മോഷ്ടിച്ചു. ആ കൊല്ലം ഞങ്ങള്‍ക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം. എന്നാല്‍ പക്ഷെ മറ്റൊന്നായിരുന്നു പിന്നീട് സംഭവിച്ചത്. പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞ് ഞങ്ങള്‍ വിജയം ആഘോഷിക്കുകയായിരുന്നു. കുറച്ച്‌ കഴിഞ്ഞതും എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ദേഹത്ത് പൊള്ളുന്നത് പോലെ തോന്നി. അപ്പോഴാണ് ഞങ്ങളെ തോല്‍പ്പിക്കാനായി എതിര്‍ ക്ലാസുകാര്‍ ഞങ്ങളുടെ പൂക്കളില്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നുവെന്ന് മനസിലായത്. എല്ലാവരും നേരെ ബാത്ത് റൂമിലേക്ക് ഓടി. പക്ഷെ ടാപ്പെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. 20 മിനുറ്റോളം എല്ലാവരും കരയുകയായിരുന്നു

അടുത്തിടെ ആയിരുന്നു മീരയുടെ വിവാഹം, കോവിഡ് മണ്ഢങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു മീരയുടെ വിവാഹം നടന്നത്, തിരുവന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു മീര വിവാഹിതയായത്, വിഷ്ണു ആണ് മീരയുടെ വരൻ, വിവാഹട്ടിന്റെ ചിത്രങ്ങൾ പുറത്തായതോടെയാണ് എല്ലാവരും മീര വിവാഹിതരായ വാർത്ത അറിഞ്ഞത്,

പിന്നീട് മീരയുടെ വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, വിവാഹ ശേഷവും താൻ ആങ്കറിങ് ചെയ്യും അതിനു വിഷ്ണുവിന് സമ്മതമാണെന്നും മീര പറഞ്ഞിരുന്നു, വിവാഹ ശേഷമുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

5 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

5 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

5 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

5 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

9 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

10 hours ago