സിനിമയിൽ എനിക്ക് ആകെയുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രം ; മീര ജാസ്മിൻ

കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, സൂത്രധാരന്‍, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി മീരാ ജാസ്മിന്‍ എന്ന നടിയെ അറിയാന്‍. ദിലീപ് ചിത്രം സൂത്രധാരനിലൂടെയാണ് മീര അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാനി എന്ന വേഷത്തില്‍ ആണ് താരം എത്തിയത്.

ജാസ്മിന്‍ എന്നായിരുന്നു മീരയുടെ യഥാര്‍ത്ഥ പേര്. ലോഹിത ദാസ് ആണ് അത് മീര ജാസ്മിന്‍ എന്ന പേര് നല്‍കിയത്. ഇടക്കാലത്തില്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിരം നായികയായി തിളങ്ങിയ മീര ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചു എത്തിയതും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കൂടി ആണ്.

സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലെന്നും തന്റെ ഏക സുഹൃത്ത് ദിലീപേട്ടനാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി മീരാ ജാസ്മിന്‍. മലയാളത്തില്‍ ചുവടു വെച്ച മീരാ പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സാന്നിധ്യമറിയിച്ചു.

ഇന്നത്തെ താരങ്ങള്‍ വിവാഹം കഴിഞ്ഞാലും സോഷ്യല്‍ മീഡിയയിലൂടെ സജീവമായി നില്‍ക്കുമ്പോള്‍ ഇതിന് വിപരീതമായി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഉണ്ടായിരുന്നില്ല.

മീര തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചില സിനിമകളുടെ പുറകെ പോയി ഒരു പത്ത് വര്‍ഷം കളഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ.

എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്നു നോക്കിയാല്‍ അത് കരിയര്‍ ആണെങ്കിലും അതെന്റെ സ്വാകാര്യ ജീവിതത്തില്‍ ആണെങ്കിലും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല മീര പറഞ്ഞു. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ഉടനെ തന്നെ ഇനി അടുത്ത സിനിമ ഏതാണ് എന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായതായി തോന്നിയിട്ടുണ്ട്. അതുപോലെ സിനിമ ഇല്ലെന്നു പറയാന്‍ ഒരു നാണക്കേട് ഉണ്ടായിരുന്നുവെന്നും മീര പറയുന്നു. എന്നാല്‍, ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണെങ്കില്‍ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കും എന്ന് നടി പറയുന്നു.

ഒരു വട്ടം ദേശീയ അവാര്‍ഡും രണ്ട് വട്ടം കേരള സംസ്ഥാന അവാര്‍ഡും മികച്ച നടിക്കുള്ളത് നേടിയിട്ടുണ്ട് മീര ജാസ്മിന്‍.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

15 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago