‘ എനിക്ക് വേണ്ടി അവാർഡ് മമ്മൂക്ക പോയി വാങ്ങിയിട്ടുണ്ട്’; മമ്മൂട്ടി അത്രയും നല്ല മനുഷ്യനെന്ന് മീര ജാസ്മിൻ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂടിയെ കുറിച്ച് നടി മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്. ഒരേ കടൽ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചതിന്റെ കുറിച്ച് ചോദിച്ചപ്പോഴാണ് മീര ജാസ്മിൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടി  വളരെ നല്ല മനുഷ്യനാണ് എന്നായിരുന്നു മീര ജാസ്മിന്റെ മറുപടി. ഒരേ കടൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂക്ക വളരെയധികം സഹായിച്ചിരുന്നെന്നും, തനിക്ക് ലഭിച്ച ഒരവാർഡ്‌ തന്റെ അസാന്നിധ്യത്തിൽ മമ്മൂക്ക വാങ്ങിയിട്ടുണ്ടെന്നും മീര ജാസ്മിൻ പറഞ്ഞു. തനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു ഒരേ കടൽ. അന്നത്തെ കാലത്ത് നിർമിച്ച് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയിൽ അത്രയും ഡെപ്ത് ഉള്ള ഒരു റോൾ കിട്ടിയത് തന്നെ ഭാഗ്യമാണ് എന്നും മീര ജാസ്മിൻ പറയുന്നു. നമുക്ക് സാധാരണയായി ചെയ്യാൻ പറ്റാത്ത ഒരു റോളാണ് അത് എന്നും തനിക്കതെല്ലാം ഇപ്പോഴും ഓർമയുണ്ട് എന്നും മീര പറയുന്നു. അന്ന് സെറ്റിലൊക്കെ വളരെ നിശബ്ദതയായിരുന്നുവെന്നും  അധികം സംസാരം ഒന്നുമില്ലെന്നും  ആവശ്യത്തിന് മാത്രം സംസാരിക്കുമായിരുന്നുവെന്നും മീരാജാസ്മിണ് ഓർത്തു.

ആ മൂഡ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ട് എല്ലാവരും ശ്രമിച്ചിരുന്നു. ലൊക്കേഷനിലുള്ളവരെല്ലാം   ഭയങ്കര സപ്പോർട്ട് ആയിരുന്നുവെന്നും മീര ജാസ്മിൻ പറയുന്നു. അങ്ങനെ ഒരു സീൻ  ചെയ്യുമ്പോൾ കോ ആക്ടറിന്റെ സപ്പോർട്ട് ഉണ്ടായാൽ മാത്രമേ നമുക്കത് ചെയ്യാൻ പറ്റുകയുള്ളൂ. അത്  തനിക്ക്  ഭയങ്കര വ്യത്യസ്തമായിട്ടുള്ള   ഒരു എക്സ്പീരിയൻസ് ആയിരുന്നു. അത് എങ്ങനെ പെർഫോം ചെയ്യുമെന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം അത് അത്ര വൃത്തികേടാവാനും പാടില്ല. മമ്മൂറ്റി ആ സമയത്  ഭയങ്കര സപ്പോർട്ട് ആയിരുന്നു. നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞിരുന്നു. ഷൂട്ട് കഴിഞ്ഞിട്ടാണെങ്കിലും മമ്മൂക്ക കാര്യമായിട്ടാണ് എന്റെ അടുത്ത് സംസാരിച്ചിട്ടുള്ളത് എന്നും മീര ജാസ്മിൻ വ്യക്തമാക്കി. ഏതോ ഒരു അവാർഡ് വാങ്ങാൻ താൻ  പോകാതിരുന്നപ്പോൾ മമ്മൂട്ടി   പോയി റിസീവ് ചെയ്തിട്ടുന്ദ്. അത്രക്ക് നല്ല മനുഷ്യനാണ് അദ്ദേഹമെന്നും  മലയാളികളുടെ   പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ പറയുന്നു.

പ്രേക്ഷകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് മീര ജാസ്മിൻ. ലോഹിതദാസ്‌ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെ ആയിരുന്നു മീരയുടെ അരങ്ങേറ്റം. പിന്നീട് രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മീര പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികയായി വളർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മീരയ്ക്ക് വിജയം ആവർത്തിക്കാൻ കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് മീരയെ തേടിയെത്തിയത്. കരിയറിലെ വളർച്ചയ്ക്ക് ഇത് സഹായകമായി. ഒരു ഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ അന്യഭാഷകളിൽ നിന്നും മീരയെ തേടിയെത്തി. അങ്ങനെ തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് മീര അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. ഇപ്പോഴിതാ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ താരം ക്വീൻ എലിസബത്ത് എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേൻ ആണ് നായകൻ. ഡിസംബർ 29ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Sreekumar

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

56 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

1 hour ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

1 hour ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

1 hour ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago