സിനിമയ്ക്ക് അപ്പുറത്തേക്ക് സൗഹൃദം കാത്തുസൂക്ഷിയ്ക്കുന്ന താരങ്ങളുണ്ട്. അവരുടെ കൂടിച്ചേരലുകളെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. അത്തരത്തില്‍ ഏറെ സൗഹൃദമുള്ളവരാണ് നടി മീരാ ജാസ്മിനും, നടന് നരേനും, ദിലീപും. മൂന്ന് താരങ്ങളുടെയും കുടുംബസമേതമുള്ള ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നരേന്റെ വീട്ടിലായിരുന്നു കുടുംബസമേതമുള്ള ഒത്തുകൂടല്‍.
ദിലീപും കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും മീര ജാസ്മിന്റെ കുടുംബവും നരേന്റെ വീട്ടിലെത്തിയിരുന്നു. കാവ്യ മാധവനാണ് അപൂര്‍വ ഒത്തുകൂടലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. കാവ്യയും ദിലീപും മകള്‍ മഹാലക്ഷ്മിക്കും ഒപ്പം നരേന്, മീര ജാസ്മിനും നരേന്റെ ഭാര്യ മഞ്ജു, മക്കളായ തന്മയ, ഓംങ്കാര്‍ എന്നിവരും മീര ജാസ്മിന്റെ അമ്മ, സഹോദരിമാര്‍, എന്നിവരുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഒത്തുകൂടിയ നിമിഷങ്ങള്‍ എന്നു പറഞ്ഞാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന് ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. നരേന്റെയൊപ്പമായിരുന്നു മീരയുടെ മടങ്ങിവരവ്. സത്യന് അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മീര ജാസ്മിന്- നരേന് കോംമ്പോ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. പിന്നീട് ഒരേകടല്‍, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് ചെയ്തിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…