എന്തുപറ്റി രമണാ..? ഇങ്ങനെ പോസ് ചെയ്യാനും മീരയ്ക്ക് അറിയാം..!

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ പ്രിയങ്കരിയായ നടി മീര ജാസ്മിന്‍ മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. വിവാഹ ശേഷം വിദേശത്തേക്ക് പോയ നടി ബിസിനസുമായി തിരക്കിലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. സിനിമയില്‍ തന്റെ വരവ് അറിയിച്ചതോടൊപ്പമാണ് താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായി തുടങ്ങിയത്.

സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന ഇന്‍സ്റ്റഗ്രാമില്‍ താന്‍ ഇനിമുതല്‍ ആക്ടീവ് ആയിരിക്കുമെന്ന് തന്റെ ഔദ്യോഗിക പേജ് പരിചയപ്പെടുത്തിക്കൊണ്ട് താരം തന്റെ ആരാധകരെ അറിയിച്ചിരുന്നു. തന്റെ പ്രേക്ഷകരുമായി കൂടുതല്‍ അടുക്കാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനുമാണ് താന്‍ ഇതിലൂടെ ആഗ്രഹിക്കുന്നത് എന്നും മീര അറിയിച്ചിരുന്നു. തിരിച്ചു വരവിലും മീര പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകളും പോസ്റ്റുകളും ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു,

അതീവ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോകളാണ് താരം കൂടുതലും തന്റെ പേജില്‍ പങ്കുവെയ്ക്കുന്നത്. ഇത് കണ്ട് മീര ജാസ്മിനും പ്രായം പിറകോട്ടാണോ പോകുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. വിചിത്രമായ ചില പോസുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ പോസുകള്‍ പങ്കുവെച്ച് എത്തിയ താരത്തിന്റെ ഫോട്ടോയ്ക്ക് രസികന്‍ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.

എന്തുപറ്റി രമണാ എന്നാണ് മീരയോട് അരുണ്‍ ഗോപി ചോദിക്കുന്നത്. അതേസമയം, മകള്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്ന മീരയുടെ അടുത്ത സിനിമ എന്നാണ് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

സെറ്റില്‍ നിന്നും സെറ്റിലേക്കുള്ള യാത്രയായിരുന്നു എന്റേത് എന്നും ഇടവേളകളില്ലാതെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തനിക്ക് വേണ്ടി സമയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്നും മീര പറഞ്ഞിരുന്നു. എന്നാല്‍ അഭിനയ മേഖല വിട്ടുനിന്ന സമയത്ത് താന്‍ ആ ഇടവേള നന്നായി വിനിയോഗിച്ചു എന്നും താരം പറഞ്ഞിരുന്നു.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

8 hours ago