സത്യന് അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. മകള്‍ എന്ന സിനിമയിലൂടെയാണ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ച് അഭിനയ രംഗത്തേക്ക് എത്തിയത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയില്‍ മീര ജാസ്മിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു., ഇനി എന്നാണ് താരത്തിന്റെ അടുത്ത സിനിമ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നവരിലേക്ക് തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
തിരിച്ച് വരവിന് ശേഷം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ താരം, തന്റെ വിശേഷങ്ങളുമായും പുതിയ ഫോട്ടോകളുമായി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. കാട്ടുപൂക്കളെപ്പോലെ, നിസ്സംഗതയും സൗമ്യതയും സ്വതന്ത്രനുമായിരിക്കുക എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നത്തേയും പോലെ വലിയ സ്വീകാര്യതയാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് ലഭിക്കുന്നത്. എന്നും മീരയുടെ ഫോട്ടോകള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോമാക്കി മാറ്റാറുണ്ട്.
ഇത്തവണയും താരത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങൡ തരംഗമായി മാറുകയാണ്. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരുന്ന താരം പിന്നീട് സിനിമാ രംഗത്ത് നിന്ന് തന്നെ വിട്ടു നില്ക്കുക ആയിരുന്നു. സെറ്റില്‍ നിന്നും സെറ്റിലേക്കുള്ള യാത്രകള്‍ മടുത്തതോടയൊണ് തന്റേതായ സമയം ഇനിയെങ്കിലും കണ്ടെത്തണം എന്ന തോന്നല്‍ താരത്തിന് ഉണ്ടായത്. ഇതോടെയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്ന താരത്തിന്റെ ഒരു വിശേഷം പോലും ആരാധകര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ മകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം വീണ്ടും കേരളത്തിലേക്കും മലയാള സിനിമയിലേക്കും തിരിച്ച് എത്തിയത്. നിലവില്‍ ദുബായില്‍ തന്റെ ബിസിനസ് കാര്യങ്ങളുമായി തിരക്കിലാണ് മീര ജാസ്മിന്. അതേസമയം, താരത്തിന്റെ അടുത്ത സിനിമ എന്നാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…