Categories: Film News

സെലിബ്രിറ്റികളുടെ കമന്റ് മാത്രമേ കാണുള്ളൂ അല്ലേ!!! പ്രിയപ്പെട്ട ആരാധകന് സ്‌നേഹം നിറച്ച് മറുപടി നല്‍കി മീരാ ജാസ്മിന്‍

മലയാളികളുടെ പ്രിയതാരമാണ് മീരാ ജാസ്മിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. നരേന്റെ നായികയായി ക്യൂന്‍ എലിസബത്ത് എന്ന ചിത്രവുമായിട്ടാണ് മീര തിരിച്ചെത്തുന്നത്. ആരാധകലോകം ഒന്നടങ്കം കാത്തിരിപ്പിലാണ് ചിത്രത്തിനായി. സൂപ്പര്‍ഹിറ്റ് ചിത്രം അച്ചുവിന്റെ അമ്മയിലെ ഹിറ്റ് കോംമ്പായാണ് നരേനും മീരയും.

ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ചിത്രത്തിന് താഴെ ആരാധകലോകം താരത്തിനോടുള്ള സ്‌നേഹം പങ്കിടുന്നുണ്ട്. ഡിസംബര്‍ മാസത്തെ സ്വാഗതം ചെയ്ത് ഹലോ ഡിസംബര്‍ എന്ന ക്യാപ്ഷന്‍ കുറിച്ചുകൊണ്ടാണ് മീരാ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ വന്ന കമന്റിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്.

‘മീരയെ ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാര്‍ ഉണ്ട്.. അവര്‍ക്കൊന്നും എന്തേ ഒരു റിപ്ലേ നല്‍കാത്തത്..സെലിബ്രിറ്റികളുടെ കമന്റ് മാത്രമേ കാണുകയുള്ളൂ അല്ലേ..ആയിരത്തില്‍ ഒരാള്‍ക്കെങ്കിലും ഒരു ലൈക്ക് കൊടുക്കൂ’, എന്നായിരുന്നു ഒരാളുടെ കമന്റ്.

അതിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്. ‘കുന്നോളം സ്‌നേഹം തിരികെ’, എന്നാണ് താരം ആരാധകന് നല്‍കിയ മറുപടി. ചുരിദാര്‍ ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയിനറാണ് ക്യൂന്‍ എലിസബത്ത്. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി. കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളാവുന്നത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago