കണ്ണും മനസ്സും നിറഞ്ഞു!! അച്ഛന്റെ ഓര്‍മ്മയില്‍ മീരാ ജാസ്മിന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ ജാസ്മിന്‍. എന്നും ആരാധകലോകം ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ താരം സമ്മാനിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടെയാണ് താരത്തിന്റെ പിതാവിന്റെ വിയോഗവും സംഭവിച്ചത്. ഏപ്രിലിലായിരുന്നു താരത്തിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇപ്പോഴിതാ തന്റെ അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്‍കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം. ആര്‍ടിസ്ട്രി എന്ന ഡിജിറ്റല്‍ പെയിന്റിങ് സ്റ്റുഡിയോയാണ് മീരാജാസ്മിന്റെ അച്ഛന്‍ ജോസഫിന്റെ മനോഹരമായ ചിത്രം തടിയില്‍ തീര്‍ത്ത ഫ്രെയിമില്‍ ചെയ്തിരിക്കുന്നത്. ഫ്രെയിം ഒരുക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

‘എക്കാലത്തെയും ഏറ്റവും മികച്ച കാര്യം. ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഡാഡി. ആര്‍ടിസ്ട്രിയോട് നന്ദിയുണ്ട്.’ മീര ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ആര്‍ടിസ്ട്രി പേജിനു നന്ദി പറഞ്ഞ് മീരയുടെ കുടുംബ ഗ്രൂപ്പ് ആയ തഴയില്‍ ഫാമിലിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

അച്ഛനുമായി വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്നയാളാണ് മീരാ ജാസ്മിന്‍. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് കരഞ്ഞു തളര്‍ന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മീരയുടെ സഹോദരങ്ങള്‍.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago