മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു, ശ്രദ്ധ നേടി മീര നന്ദന്റെ പുതിയ ചിത്രം

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീര നന്ദൻ, അതുകൊണ്ട് തന്നെ തന്റെ ഒഴിവ് സമയങ്ങൾ മീര ആരാധകർക്കൊപ്പം ചിലവഴിക്കാറുണ്ട്, ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്, ചിത്രത്തിന് മീര നൽകിയ കമെന്റാണ് ഏറെ ശ്രദ്ധേയം. ഓണ സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. “മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നാണ് മീര കുറിച്ചിരിക്കുന്നത്.

അവതാരകയിൽ നിന്ന് സിനിമയിൽ നായികയായി അരങ്ങേറ്റംകുറിച്ച താരമാണ് നടി മീര നന്ദൻ . നിരവധി മലയാള സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട് .മലയാളത്തിൽ മാത്രവല്ല അന്യ ഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയ താരമാണ് മീര .മലയാളത്തിലും തമിഴിലുമായി ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച മീരാ നന്ദൻ ഇപ്പോൾ ദുബായ്‌ ഗോൾഡ്‌ എഫ്‌ എം അവതാരകയാണ്. എഫ് എംൽ ജോലി നോക്കാൻ തുടങ്ങിയതോടെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള മീരയെ ഗ്ലാമറസ് വേഷങ്ങളിൽ കാണാൻ തുടങ്ങിയപ്പോഴേക്കും താരത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉയരാൻ തുടങ്ങിയിരുന്നു.

എന്നാൽ അത്തരം വിമർശനങ്ങളെ ഒന്നും വകവെയ്ക്കാതെ താരം വീടും അത് പോലെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ തന്റെ നഷ്ട്ട പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ മീര തുറന്നു പറഞ്ഞിരുന്നു. മീര സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണെങ്കിലും വിമർശകരും ഒട്ടും കുറവല്ല.ദിലീപ് നായകനായ ചിത്രം മുല്ലയിൽ കൂടിയാണ് മീര അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചത്, പിന്നീട് താരത്തിനെ തേടി നിരവധി അവസരങ്ങൾ വന്നെത്തി,   തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും, പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു

Devika Rahul