മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ നന്ദന്. മുല്ലയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ദുബായ് ഗോള്‍ഡ് എഫ്എമ്മില്‍ ആര്‍ജെയായി തിളങ്ങുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെയാണ് താരം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.
ഇപ്പോഴിതാ പ്രിയതമനോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മീര നന്ദനും ഭാവി വരന് ശ്രീജുവും ലണ്ടനിലാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്റെ ബെസ്റ്റ് ക്രിസ്മസ് എന്നു പറഞ്ഞാണ് മീര സമൂഹമാദ്ധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ശ്രീജുവിന് നേരെ രൂക്ഷമായ ബോഡി ഷേമിംഗ് നടന്നിരുന്നു. നിരവധി പരിഹാസ കമന്റുകളാണ് നിറഞ്ഞത്. എന്നാല്‍ ഇരുവരും അതിലൊന്നും മൈന്‍ഡ് ചെയ്യാതെ തങ്ങളുടെ ജീവിതം അടിപൊളിയാക്കുകയാണ്. സെപ്തംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം നടന്നത്. ശ്രീജു ലണ്ടനിലാണ് ജോലി ചെയ്യുന്നത്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്ന് മീര അറിയിച്ചിരുന്നു. മാട്രിമോണിയല്‍ വഴി വന്ന പ്രൊപ്പാസലാണ്, കുടുംബത്തിനും തങ്ങള്‍ക്കും ഇഷ്ടമായി. താന്‍ നടിയായിരുന്നെന്ന് ശ്രീജുവിന് അറിയില്ലായിരുന്നെന്ന് മീര പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…