നടി മീര വാസുദേവ് വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ

Follow Us :

കുടുംബപ്രേക്ഷകരുടെ പ്രിയ നടി മീര വാസുദേവ് വിവാഹിതയായി. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷൻ ഛായാഗ്രാഹകനുമായ വിപിൻ പുതിയങ്കത്തെയാണ് വിവാഹം ചെയ്തത്. മീര തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ.

വിവാഹച്ചടങ്ങുകളുടെ വീഡിയോയും മീര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉൾപ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിൻ. ഈ സഹൃദമാണ് പ്രണയത്തലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തിച്ചത്. ഏപ്രിൽ 21 നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്‌സ്റ്റർ ചെയ്‌തെന്നും മീര പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ. അദ്ദേഹം ഒരു രാജ്യാന്തര അവാർഡ് ജേതാവാണെന്നും മീര പറഞ്ഞു. മാത്രമല്ല ഞാനും വിപിനും 2019 മുതൽ ഒരു പ്രൊജക്റ്റിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നുവെന്നും. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ് ഒടുവിൽ ആ സൗഹൃദം വിവാഹത്തിലെത്തിയെന്നും മീര പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.


വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളുവെന്നും. എന്റെ പ്രൊഫഷണൽ യാത്രയിൽ എനിക്ക് പിന്തുണ നൽകിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാർത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മീര പറയുന്നു.