Film News

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦ , അതിനുശേഷം മെഗാസ്റ്റാര്‍ ഇനിയും വീണ്ടും സിനിമ ചിത്രീകരണങ്ങളിലേക്ക് കടക്കും,മഹേഷ് നാരായണന്‍ ചിത്രത്തിലാകും മമ്മൂട്ടി ഉടന്‍ ജോയിന്‍ ചെയ്യുക. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമെന്നാണ് സൂചനകൾ.  കൂടാതെ നടനും മന്ത്രിയുമായ സുരേഷ് ഗോപിയും ഈ ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്

ഈ  സിനിമ ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ‘വിക്രം’ പോലെ ഒരു മള്‍ട്ടി സ്റ്റാര്‍ പടമായിരിക്കും ഇത്. മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പ്രധാനമായും യുഎസ്, യുകെ, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കുമെന്നും പറയുന്നു.

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ  നിര്‍മാണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം നാല് മാസത്തോളം നീണ്ടുനില്‍ക്കും. അടുത്ത മാസം കൊച്ചിയിലായിരിക്കും ചിത്രീകരണം ആരംഭിക്കുക.മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം രണ്ട് ലോ ബജറ്റ് സിനിമകളാണ് മമ്മൂട്ടിയുടെ പരിഗണനയില്‍. രണ്ടും നിര്‍മിക്കുക മമ്മൂട്ടി കമ്പനിയായിരിക്കും. ബജറ്റ് കുറവാണെങ്കില്‍ സമീപകാലത്ത് ചെയ്തതു പോലെ പരീക്ഷണ വിഷയങ്ങളായിരിക്കും രണ്ട് സിനിമകളിലും കൈകാര്യം ചെയ്യുക.കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഈ വര്‍ഷം അഭിനയിക്കും, അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. 2025 ലാകും ഇതിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഇതൊരു സൈക്കോ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് വിവരം, കൂടാതെ അരുൺരാജ് സംവിധാനം ചെയുന്ന കതിരവൻ എന്ന ചിത്രത്തിലും മമ്മൂട്ടിയെത്തും അങ്ങനെ മെഗാസ്റ്റാറിന്റെ കുറച്ചു പരീക്ഷണ ചിത്രങ്ങളും എത്തുന്നുണ്ട്’

Suji

Entertainment News Editor

Recent Posts

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

1 hour ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

3 hours ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

6 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

10 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

10 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

11 hours ago