Malayalam Article

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല…’ നവവധുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വിവാഹ ദിനത്തില്‍ നവവധു വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്ന് കുറിപ്പില്‍ പറയുന്നു. 30 വയസുകാരിയായ മേഘയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ വിവാഹ ദിവസമാണ് ജീവനൊടുക്കിയത്. വെളുപ്പിന് ബ്യൂട്ടിഷ്യന്‍ എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല.

ഒടുവില്‍ മുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടിത്തുറന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് ചേവായൂര്‍ ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.

Gargi