അവനെ ഓരോരുത്തരും ഓരോ പേരുകളിൽ ആണ് വിളിക്കുന്നത്, മകനെ ചെല്ലപ്പേരുകളെക്കുറിച്ച് മേഘ്ന

ഇന്നും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു. ‘

തന്റെ ചീരുവിന്റെ പുനർജന്മം ആണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.മലയാള സിനിമയിൽ അഭിനയിച്ചത് കൊണ്ട് മേഘ്ന മലയാളികളുടെ ഇഷ്ട്ട നായികയായിരുന്നു. കന്നഡ നടനായ ചീരുവുമായി പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം കഴിച്ചത്. അതോടെ ചീരുവും മലയാളികളുടെ ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. ആരെയും അസൂയപ്പെടുത്തും വിധമുള്ള ദാമ്പത്യം ആയിരുന്നു ഈ കഴിഞ്ഞ രണ്ടു വര്ഷം ഇവർ നയിച്ചത്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2020 ജൂണിൽ ആയിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. തന്റെ പ്രിയതമന്റെ വേർപാടിൽ നിന്നും ഇന്നും കരകയറാൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടില്ല.

കുഞ്ഞിന്റെ വരവോടെ താരത്തിന്റെ വിഷമത്തിനു കുറവ് വന്നിട്ടുണ്ടാകും എന്ന ആശ്വാസത്തിൽ ആണ് കുടുംബവും.ഭർത്താവിന്റെ മരണശേഷം ആണ് മേഘ്ന ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സജീവമായി തുടങ്ങിയത്. തന്റെ പ്രിയതമനെ കുറിച്ചുള്ള ഓർമ്മകൾ ആണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളും ചിത്രങ്ങളും ഒക്കെയാണ് താരം പങ്കുവെക്കുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇപ്പോൾ നസ്രിയയും അനന്യയും തന്‌റെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍ എന്തെല്ലാമാണെന്ന് പറയുകയാണ് മേഘ്‌ന. ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കാറുളളത് എന്ന് മേഘ്‌ന പറയുന്നു.നസ്രിയ വിളിക്കുന്നത് ചുമ്പക്ക് എന്നാണ്. പലരും പല പേരുകളും വിളിക്കും. ചിന്‌റു എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്‌റെ വിളികള്‍. വിളികേട്ടാല്‍ തന്നെ അവന്‍ ചിരിക്കും. ചിരുവിന്‌റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്, മേഘ്‌ന രാജ് അഭിമുഖത്തില്‍ പറഞ്ഞു.

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

49 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago