ആ സമയങ്ങളിൽ ഓരോ ദിവസവും തള്ളി നീക്കാൻ എനിക്ക് ഭയം ആയിരുന്നു!

മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്,  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ശേഷം തന്റെ ജീവിതം തന്റെ കുഞ്ഞിന് വേണ്ടി മാറ്റിവെയ്ക്കുകയാണ് താരം.

ജൂനിയർ ചീരുവിന്റെ ജനനം മേഘ്നയ്ക്കൊപ്പം ആരാധകരും വലിയ ആഘോഷം ആക്കിയിരുന്നു. മകനെ  കുറിച്ചുള്ള ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബെരിൽ ആരാധകർ ഞെട്ടലോടെയാണ് ജൂനിയർ ചീരുവിനും മേഘ്നയ്ക്കും കോവിഡ് ബാധിച്ച വാർത്ത അറിഞ്ഞത്. മേഘ്‌നയുടെ മാതാപിതാക്കൾക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് തനിക്കും തന്റെ മകനും കോവിഡ് പിടിപെട്ട കാര്യം മേഘ്ന അറിയുന്നത്. ഇപ്പോഴിതാ തന്റെ മകന് കോവിഡ് ബാധിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് മേഘ്‌ന.

കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ അവരെ എങ്ങനെ പരിപാലിക്കും എന്ന സമീറ റെഡ്ഢിയുടെയും ഡോക്ടറിന്റെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന തന്റെ അനുഭവം പറഞ്ഞത്. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ, ജൂനിയർ ചീരുവിന് രണ്ടു മാസം പ്രായം ഉള്ളപ്പോൾ ആണ് അവനു കോവിഡ് ബാധിച്ചത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആ സമയങ്ങളിൽ ഓരോ ദിവസവും തള്ളി നീക്കാൻ ഞാൻ ഒരുപാട് പാട്‌ പെട്ടിരുന്നു.ശരിക്കും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ കൂടിയാണ് ആ സമയങ്ങളിൽ കടന്ന് പോയതെന്നും മേഘ്‌ന പറഞ്ഞു.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

9 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago