നടനും ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജെയുടെ വിയോഗം മേഘ്നയെ വല്ലാതെ തളര്‍ത്തിയിരുന്നു. പക്ഷേ മകനായ ജൂനിയല്‍ ചീരു ജീവിതത്തിലേക്ക് വന്നതോടുകൂടി താരത്തിന് പഴയ സന്തോഷമെല്ലാം തിരികെ ലഭിച്ച പ്രതീതിയാണ്. മകന് പിറന്നതിന് ശേഷമാണ് മേഘ്ന വീണ്ടും ഊര്ജ്വസ്വലയായത്.
മകന് വേണ്ടി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന് മേഘ്ന പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും വലിയ സന്തോഷത്തിലായിരുന്നു. ‘കുരുക്ഷേത്ര’ എന്ന സിനിമയാണ് മേഘ്ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
‘ശബ്ദ’എന്ന ചിത്രത്തിലാണ് മേഘ്ന രാജ് ഇനി അഭിനയിക്കുക. ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് മേഘ്ന തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരോട് പറയുന്നത്. കന്തരാജ് കണല്ലിയാണ് ശബ്ദ സംവിധാനം ചെയ്യുന്നത്. മേഘ്നയ്ക്ക് വളരെയേറ പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് ഇത്. മേഘ്ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.
പുതിയ ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്… എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും എല്ലാവര്ക്കും നന്ദി പറയുന്നതായും മേഘ്ന രാജ് എഴുതിയിരിക്കുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…