ചിരഞ്ജീവി സര്‍ജെ എന്ന മഹാനടന്റെ അകാലത്തിലുള്ള വിയോഗം ഒരു ഭാര്യ എന്ന നിലയില്‍ മേഘ്നയെ ഒരുപാട് അലട്ടിയിരുന്നു. എന്നിട്ടും മേഘ്ന മനോനില കൈവിടാതെ പിടിച്ചു നിന്നത് തന്റെ ജൂനിയല്‍ ചീരുവിന് വേണ്ടിയായിരുന്നു. ജൂനിയര്‍ ചീരു എന്ന താരപുത്രന് റയാന് വന്നതോടെ മേഘ്ന വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
മകന് ജനിച്ച ശേഷം ആണ് മേഘ്ന സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. കുഞ്ഞുമായുള്ള ഓരോ നിമിഷങ്ങളും താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എല്ലാ വേദനകളും മറക്കാന്‍ മകന് മേഘ്നയ്ക്ക് ആശ്വാസമായി. ജൂനിയര്‍ ചീരു എന്നാണ് കുഞ്ഞിനെ എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്നത്. റയാന് എന്നാണ് കുട്ടിക്ക് നല്കിയ പേര്. രാജാവ് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇപ്പോഴിതാ കുഞ്ഞിന്റെ മറ്റൊരു ചിത്രമാണ് നടി ഷെയര്‍ ചെയ്തത്. തലമൊട്ടയടിച്ച കുഞ്ഞു റയാന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഫോട്ടോയ്ക്ക് അരികിലാണ് മേഘ്നയും മകനും നില്‍ക്കുന്നത്. വീട്ടിലെ മൊട്ട ബോസ് ലിറ്റില്‍ റൗഡി തുടങ്ങിയ ടാഗുകള്‍ ചേര്‍ത്താണ് മേഘ്ന ജൂനിയര്‍ ചീരുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം നേരത്തെ ഒരു അഭിമുഖത്തില്‍ ചിരഞ്ജീവിക്ക് കുഞ്ഞിനെ കാണാന്‍ കഴിയാത്തതിനെക്കുറിച്ച് മേഘ്ന പറഞ്ഞിരുന്നു. ഒരു ദൈവവും എന്നെ തുണച്ചില്ല ദൈവത്തോട് ഞാന്‍ പിണക്കമാണ് , എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത് എന്നായിരുന്നു അഭിമുഖത്തില്‍ മേഘ്ന പറഞ്ഞത്. മേഘ്നയുടെ ഈ വാക്കുകള്‍ ആരാധകരെയും ഏറെ ദുഖത്തിലാഴ്ത്തിയിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…