Categories: Film News

മഞ്ഞ മിഡി ഡ്രസില്‍ സുന്ദരിയായി മേഘ്‌ന രാജ്-ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മഞ്ഞ ഔട്ഫിറ്റില്‍ സുന്ദരിയായി മലയാളികളുടെ പ്രിയതാരം മേഘ്നരാജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതുപുത്തന്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ബോട്ടം വരെ ബട്ടന്‍സുകളുളള മിഡി ഡ്രസ് മനോഹരമാണ്. സ്നേഹവും വെളിച്ചവും എപ്പോഴും…എന്നാണ് താരം ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഹെയര്‍ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് രഘു നാഗരാജാണ്. മോഹനാണ് ഫോട്ടോഗ്രാഫി.

അതേസമയം കഴിഞ്ഞ ദിവസം മേഘ്‌ന കരയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കളേഴ്‌സ് ടിവിയുടെ റിയാലിറ്റി ഷോയ്ക്കിടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ശബ്ദം കേട്ടാണ് മേഘ്‌ന വിങ്ങിപ്പൊട്ടിയത്. ഷോയുടെ പുതിയ എപ്പിസോഡില്‍ തന്റെ ആദ്യ വാലന്റൈന്‍സ് ഡേയെക്കുറിച്ചും ചിരഞ്ജീവിയില്‍നിന്നും കിട്ടിയ വിവാഹ വാര്‍ഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു.

എന്നാല്‍ പൊടുന്നനെ, സംഘാടകര്‍ ചിരഞ്ജീവിയുടെ ശബ്ദം കേള്‍പ്പിച്ചതോടെ മേഘ്ന വിങ്ങിപ്പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവര്‍ ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മേഘ്ന കരഞ്ഞു കൊണ്ട് പറഞ്ഞു. അതേസമയം ചാനലിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. റേറ്റിങ് കൂട്ടാന്‍ വേണ്ടി മേഘ്ന രാജിനെ ക്ഷണിച്ച് വരുത്തി കരയിപ്പിച്ചത് ക്രൂരതയെന്ന് ആരാധകര്‍ പറയുന്നു.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago