ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു ഇപ്പോൾ സന്തോഷവതി ആണ് മേഘന വിൻസെന്റ് !!

സീരിയൽ മേഖലയിൽ നിന്ന് അടുത്ത കാലത്തായി വർത്തകളിൽ ഇടം പിടിച്ചിരുന്ന ഒന്നായിരുന്നു മേഘന വിൻസെന്റും ഡോൺ ടോണിയുടെയും വിവാഹ മോചന വാർത്ത. ഇരുവരുടേയും സ്വാകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും മേഘ്‌ന ഇതിനൊന്നും അതികം പ്രതികരിച്ചിരുന്നില്ല. മേഘന വിൻസെന്റും ഡോൺ ടോണിയും തമ്മിൽ 2017ൽ ആയിരുന്നു വിവാഹം ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിൽ ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീട് മേഘ്‌ന അമ്മക്കൊപ്പം ചെന്നൈയിലേക്ക് മാറുകയായിരുന്നു. പിന്നീട് തമിഴ് പരമ്പരകളിൽ അഭിനയിക്കുക കൂടെ ആയിരുന്നു. താരം ചന്ദനമഴ പരമ്പരയിലൂടെ ആണ് മലയാളി പ്രേക്ഷകരിൽ ശ്രദ്ധയമാകുന്നത്.

നായികയായി ആയിരുന്നു താരം പരമ്പരയിൽ എത്തിയത്. എന്നാൽ പരമ്പര അവസാനിക്കുന്നതിന് മുൻപ് തന്നെ താരം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. താരം തന്റെ വിശേഷങ്ങളും മറ്റും തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ വിശേഷം ആരധകർക്കായി പങ്ക് വെച്ചിരിക്കുകയാണ് മേഘന. എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞിനെ വേണം എന്ന്. പെട്ടെന്നായിരുന്നു ആ ഒരു തീരുമാനം. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയതോടെ ജീവിതത്തിൽ മാറ്റം ഉണ്ടായി തുടങ്ങി. വീട്ടിൽ മൊത്തത്തിൽ സന്തോഷം ഉണ്ടായി.

ഹാപ്പി എന്നാണ് അവളുടെ പേര്. കൂടാതെ ഞങ്ങൾ ഉറങ്ങുന്ന സമയത്തിൽ വരെ മാറ്റം ഉണ്ടായി. രാവിലെ ഉണരുന്ന സമയം മാറി. താൻ പുതുതായി വാങ്ങിയ നായകുട്ടിയുടെ വിശേഷണങ്ങളാണ് തന്റെ യുട്യൂബ് ചാനൽ വഴി താരം ആരാധകർക്കായി പങ്ക് വെച്ചത്. നായകുട്ടിക്ക് ഹാപ്പി എന്ന് പേരിടാൻ കാരണമായത് ജീവിതത്തിൽ അവൾ വന്നപ്പോൾ നല്ല ഹാപ്പി ആണ് വീട്ടിലെല്ലാവരും എന്നത് കൊണ്ടാണെന്നും താരം പറയുന്നു.

Rahul Kochu