നിങ്ങളെ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കഷ്ടകാലം ആയിരിക്കുമെന്ന് അന്ന് ഞാൻ പറഞ്ഞു!

വളരെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത താര ജോഡികൾ ആണ് മേനകയും സുരേഷും, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം. ഇപ്പോൾ അച്ഛനും അമ്മയ്ക്കും പിന്നാലെ മകൾ കീർത്തിയും സിനിമയിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു, മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടി കീർത്തി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇളയ മകള്‍ അഭിനേത്രിയായപ്പോള്‍ മൂത്ത മകളാവട്ടെ ,സംവിധാനത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്.  മലയാള സിനിമയിലെ മാതൃക താരദമ്ബതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ വിവാഹത്തെക്കുറിച്ച്‌ മേനക വാചാലയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെയും സുരേഷിന്റെയും പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. മേനകയുടെ വാക്കുകൾ ഇങ്ങനെ,

പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്നാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു സുരേഷേട്ടന് എന്നെ ഇഷ്ട്ടം ആണെന്നുള്ള സൂചന തരുന്നത്. ആഹാരത്തിനെ പറ്റി എപ്പോഴും കുറ്റം പറയുന്ന ഒരാൾ ആയിരുന്നു സുരേഷേട്ടൻ. കുറെ തവണ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നു. ഒരിക്കൽ വീണ്ടും ഇങ്ങനെ കുറ്റം പറയുന്നത് കേട്ടപ്പോൾ ഞാന്‍ സുരേഷേട്ടനോട് ചോദിച്ചു നിങ്ങളെ കല്യാണം കഴിക്കുന്ന പെണ്ണിന്റെ കഷ്ടകാലം ആണ്. കല്യാണം കഴിക്കും മുൻപ് നിങ്ങൾ ഒരു കാര്യം ചെയ്യണം,കല്യാണത്തിന് മുൻപ് രണ്ടു മാസം ആ പെൺകുട്ടിയെ നിങ്ങളുടെ അമ്മയുടെ അടുത്ത് ട്രെയിനിങ് വിടണം എന്ന്. ഇത് പറഞ്ഞു ആഹാരവും കഴിച്ചതിനു ശേഷം ഞങ്ങൾ തിരിച്ച് ലൊക്കേഷനിലേക്ക് പോകുകയും ചെയ്തു.

ലൊക്കേഷനിലേക്ക് പോകും വഴി പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ലിഫ്റ്റിൽ നിന്ന് ഇറങ്ങാൻ നേരം അദ്ദേഹം എന്നോട് ചോദിച്ചു എന്റെ അമ്മയുടെ അടുത്ത് ട്രൈനിങ്ങിന് എപ്പോൾ വരും എന്ന്. അതും പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്ത് പോലും നോക്കാതെ അദ്ദേഹം നേരെ നടന്നു പോകുകയും ചെയ്തു. അത് കേട്ട് ഞാൻ ശരിക്കും അന്തംവിട്ട് നിന്നു. അന്നാണ് അദ്ദേഹത്തിന് എന്നെ ഇഷ്ട്ടം ആണെന്നുള്ള സൂചന എനിക്ക് കിട്ടുന്നത് എന്നും മേനക പറഞ്ഞു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago