മലയാളികളുടെ പ്രിയനടിയായിരുന്നു മേനക. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷും സിനിമയില്‍ തിരക്കുള്ള നടിയാണ്.
ഇപ്പോഴിതാ, മകള്‍ സിനിമയിലേക്കെത്തിയപ്പോള്‍ നല്കിയ ഉപദേശങ്ങളെ കുറിച്ച് മേനക തുറന്ന് പറഞ്ഞിരിക്കുകയാണ്.
മേനകയുടെ വാക്കുകള്‍-
മകള്‍ കീര്‍ത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്. ഒന്ന് സമയം പാലിക്കുക. രണ്ട് ചെറിയ ആള് മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു. അവള്‍ക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത്. കാരണം അത് ഞാന്‍ സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്.
ഈ ജീവിതം ഞാന്‍ ആഗ്രഹിച്ച് വാങ്ങിയതാണ്. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ് ജീവിക്കുന്നത്. കീര്‍ത്തിയൊക്കെ ജനിച്ച സമയത്ത് ഡാന്‍സ് പ്രാക്ടീസൊക്കെ ചെയ്യാന്‍ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താന്‍ സമയം കണ്ടെത്തുമായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…