ഒരുകാലത്ത് മലയാളസിനിമ അടക്കിവാണ നടികളായിരുന്നു മേനകയും ലിസിയും. മേനക-ശങ്കര്‍ ജോഡിയിലിറങ്ങിയ സിനിമകളെല്ലാം വമ്പന്‍ ഹിറ്റുകളുമായിരുന്നു. ലിസിയും മേനകയും ചേര്‍ന്ന് ഒരിക്കല്‍ മുകേഷിനെ പറ്റിച്ച കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് മേനക ഇപ്പോള്‍. ഒരു ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ ഫോണ്‍ ചെയ്തുവെന്നാണ് മേനക പറയുന്നത്.
മേനകയുടെ വാക്കുകള്‍,
സിനിമയുടെ ഭാഗമായി ഞങ്ങളെല്ലാം അമൃത ഹോട്ടലില്‍ എത്തിയിരുന്നു. അങ്ങനെ മുകേഷേട്ടനെ ഒന്ന് പറ്റിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു. റൂമിലുള്ള ഫോണെടുത്തു വിളിച്ചു, ഞാന്‍ മുകേഷേട്ടന്റെ വലിയൊരു ആരാധികയാണെന്നും , എനിക്ക് മുകേഷേട്ടനെ ഭയങ്കര ഇഷ്ടമാണെന്നും, നേരിട്ട് കാണണം എന്നൊക്കെ പറഞ്ഞു. ഇതോടെ മുകേഷ് ചേട്ടനും തിരിച്ചു സംസാരിക്കാന്‍ തുടങ്ങി. നേരിട്ട് കാണണമെന്നും പച്ചക്കളര്‍ ചുരിദാറിട്ട് തൈക്കാട് ബസ്റ്റോപ്പില്‍ വന്നു നില്ക്കാം എന്നും പറഞ്ഞു. അങ്ങനെ ഫോണ്‍ വെച്ചു.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മുകേഷേട്ടന് ഞങ്ങളുടെ റൂമില്‍ വന്നു , നീ അല്ലേ കുറച്ചു മുന്നേ എന്നെ വിളിച്ചത് എന്ന് ചോദിച്ചു. ഇല്ല ഞാന്‍ വിളിച്ചില്ലെന്ന് പറഞ്ഞു. പച്ച കളര്‍ ചുരിദാര്‍ ഇട്ടു വരാം എന്ന് പറഞ്ഞത് നീ അല്ലെന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഞങ്ങളോട് ചിരിച്ചു പോയി. ഞാന്‍ അവസാനം പറഞ്ഞ വാക്കാണ് സംശയത്തിന് ഇടയാക്കിയതെന്നും മുകേഷ് പറഞ്ഞു. ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. എന്റെ മലയാളം അത്ര നല്ലതല്ലാത്തതുകൊണ്ട് വന്നു പോയതാണ്, അതാണ് അദ്ദേഹത്തിന് സംശയം തോന്നാന്‍ കാരണം.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…