നിര്‍മ്മാതാവിന് ബഹുമാനം നല്‍കുന്നില്ല! ജ്യോതിക അന്ന് എന്നോട് മാപ്പ് പറഞ്ഞു! – മേനക

മലയാള സിനിമാ രംഗത്ത് എണ്ണമറ്റ ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാണ കമ്പനിയാണ് രേവതി കലാമന്ദിര്‍. നടി മേനകയും ഭര്‍ത്താവ് സുരേഷ് കുമാറും ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇവരുടെ മക്കളും ഈ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഭാഗമാണ്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിര്‍മ്മാതാവിനുള്ള ബഹുമാനം കുറഞ്ഞ് വരുന്നതിനെ കുറിച്ച് നടി മേനക തന്നെ തുറന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേനക ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. സീതാ കല്യാണം എന്ന സിനിമയുടെ സെറ്റില്‍ എത്തിയപ്പോഴുള്ള ഒരു അനുഭവത്തെ കുറിച്ചും താരം ഈ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു ബഹുമാനവും കൊടുക്കുന്നില്ലെന്നും ഇപ്പോള്‍ നിര്‍മ്മാതാവ് ആരാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും പറഞ്ഞാണ് മേനക പറഞ്ഞ് തുടങ്ങുന്നത്. സീതാ കല്യാണം എന്ന സെറ്റില്‍ പോയപ്പോള്‍ ഉള്ള ഒരു അനുഭവത്തെ കുറിച്ചാണ് താരം പറഞ്ഞത്.

സുകുമാരിയടക്കം മറ്റ് സീനിയര്‍ ആയിട്ടുള്ള പലരും ഷൂട്ടിന് വന്നപ്പോള്‍ കാണാന്‍ വേണ്ടിയാണ് താനും സുരേഷേട്ടനും അവിടെ പോയത്, സ്വന്തം സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയിട്ട് തന്റെ ഭര്‍ത്താവിന് ഒരു കസേര ഇട്ട് തരാന്‍ പോലും ആരും അവിടെ ഉണ്ടായില്ല എന്നാണ് മേനക പറയുന്നത്. സുരേഷേട്ടന്‍ ഏറെ നേരം അവിടെ നില്‍ക്കുകയായിരുന്നു. സ്വന്തം സിനിമയുടെ സെറ്റില്‍ നിര്‍മ്മാതാവ് നില്‍ക്കുകയാണ്..

പിന്നീട് താന്‍ ആണ് പ്രെഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞത്…അപ്പോള്‍ ശ്രദ്ധിച്ചില്ല എന്നായിരുന്നു അയാള്‍ മറുപടി പറഞ്ഞത് എന്നും മേനക പറയുന്നു. അതുപോലെ ഈ സിനിമയില്‍ നടിയായി എത്തിയ തമിഴ് താരം ജ്യോതികയ്ക്ക് സെറ്റില്‍ എത്തിയപ്പോള്‍ തന്നെ ആദ്യം മനസ്സിലാകാത്തതിന് ക്ഷമയും പറഞ്ഞെന്ന് മേനക പറയുന്നു.

സുകുമാരിയമ്മ പറഞ്ഞപ്പോഴാണ് ഞങ്ങളാണ് ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്ന് ജ്യോതിക അറിഞ്ഞത്. അറിഞ്ഞ ഉടനെ ആദ്യം കണ്ടപ്പോള്‍ സംസാരിക്കാതിരുന്നതിനും മനസ്സിലാകാതിരുന്നതിനും വന്ന് തന്നോട് ക്ഷമ പറഞ്ഞെന്നും മേനക പറയുന്നു.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

8 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

8 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

9 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

9 hours ago