ആദ്യ ക്ഷണം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദിക്ക് വിവാഹ ക്ഷണപത്രം നല്‍കി മേപ്പടിയാന്‍ സംവിധായകന്‍

മേപ്പടിയാന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹ ക്ഷണക്കത്തിന്റെ ആദ്യ കോപ്പി സമ്മാനിച്ചത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ന് കേരളത്തിലെത്തിയ മോദിയെ കണ്ട് ക്ഷണക്കത്ത് നല്‍കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.

വിഷ്ണുവിനൊപ്പം പ്രതിശ്രുത വധു അഭിരാമിയുമുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. സെപ്തംബര്‍ മൂന്നിന് ചേരാനല്ലൂര്‍ വച്ചാണ് ഇരുവരുടേയും വിവാഹം. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി.

മാര്‍ച്ച് 23നാണ് വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം ചിത്രത്തിന്റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്. മേപ്പടിയാനില്‍ നിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു ചിത്രത്തിലൂടെ വിഷ്ണു മോഹന്‍. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്.

അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago