‘മേപ്പടിയാന്‍’ ഒരു സാധാരണക്കാരന്റെ അസാധാരണമായ വിജയം..!! റെക്കോര്‍ഡ് കളക്ഷന്‍ നേടിയ കുടുംബ ചിത്രം!!

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മേപ്പടിയാന്‍. തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ പിടിച്ചിരുത്തിയ ഒരു കുടുംബ ചിത്രം തന്നെയായിരുന്നു മേപ്പടിയാന്‍. ഉണ്ണി മകുന്ദന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച സിനിമയായി മേപ്പടിയാന്‍ മാറിക്കഴിഞ്ഞു. ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സാധാരണക്കാരന്റെ അസാധാരണ വിജയമായി മേപ്പടിയാന്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. സിനിമ ഒരു കമേഴ്ഷ്യല്‍ ഹിറ്റായി മാറിയതോടെ തന്റെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദനും എത്തിയിരുന്നു.

ഒരു കുടുംബ ചിത്രം എന്ന രീതിയില്‍ റെക്കോര്‍ഡ് കളക്ഷനാണ് മേപ്പടിയാന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ 5.1 കോടിയുടെ കളക്ഷനാണ് മേപ്പടിയാന് സ്ൃഷ്ടിക്കാന്‍ കഴിഞ്ഞത്. അതേസമയം, യു.എ.ഇ/ ജി.സി.സി രാജ്യങ്ങളിലെ പ്രദര്‍ശനത്തില്‍ നിന്ന് 1.65 കോടി കളക്ഷനും ചിത്രത്തിന് കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഒരു കൊമേഴ്ഷ്യല്‍ വിജയാണ് സിനിമ എന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ കണക്കുകള്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള തീയറ്റര്‍ ഷെയര്‍ 2.4 കോടിയാണ്. യു.എ.ഇ/ ജിസിസി രാഷ്ട്രങ്ങളില്‍ അന്‍പത് ലക്ഷവും. സാറ്റ്‌ലൈറ്റ് വിഭാഗത്തില്‍ 2.5കോടി. അതേസമയം, ഒ.ടി.ടി ഓഡിയോ എന്നീ വിഭാഗങ്ങളില്‍ യഥാക്രമം 1.5 കോടിയും 12 ലക്ഷവും ആണ് വരുമാനം. ചിത്രത്തിന് നാല് ഭാഷകളിലാണ് ഡബ്ബിനും റീമേക്ക് ഇനത്തിനുമുള്ള അവകാശം നല്‍കിയിരിക്കുന്നത്.

ഈ വിഭാഗത്തില്‍ 2 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തില്‍ 9.02 കോടിയുടെ വ്യവസായമാണ് ചിത്രത്തില്‍ നടന്നിരിക്കുന്നത്. പ്രമോഷന്റെ ഭാഗമായി അഞ്ച് കോടിയില്‍ അധികവും കണക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ ഒരു നിര്‍മ്മാതാവിന്റെ പരിവേഷം അണിഞ്ഞൊരു ചിത്രം കൂടിയായിരുന്നു മേപ്പടിയാന്‍. ചിത്രത്തിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളും വിദ്വേഷ പ്രചാരണങ്ങളും വന്നിരുന്നു എങ്കിലും അതിനെല്ലാം മറുപടിയുമായി ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു.

‘ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാന്‍ പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും ‘മേപ്പടിയാന്‍’ കാണണം’ എന്നായിരുന്നു സിനിമയ്‌ക്കെതിരെ വലിയ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ നടന്നപ്പോള്‍ ഉണ്ണിയ്ക്ക് പ്രേക്ഷകരോട് പറയാനുണ്ടായിരുന്നത്.

 

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

21 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

41 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

59 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago