മേപ്പടിയാന്‍ റോഡ് ഷോയ്ക്ക് തുടക്കം

Follow Us :

ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മേപ്പടിയാന്‍ ജനുവരി 14 ആം തീയതി തിയേറ്ററുകളില്‍ എത്തുകയാണ്. മേപ്പടിയാന്‍ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ ജനുവരി 10 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ RED FM ആയി ചേര്‍ന്ന് റോഡ് ഷോ സങ്കടിപ്പിക്കുന്നു. ഒരു LED വാഹനവും, രണ്ടു മേപ്പടിയാന്‍ ബ്രാന്‍ഡഡ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഒപ്പം ചേരുന്നു. മേപ്പടിയാന്‍ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് നടത്തുന്നത്. മേപ്പടിയാന്റെ ട്രൈലെര്‍, പാട്ടുകള്‍ LED വണ്ടിയില്‍ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം.

ഈ റോഡ് ഷോയില്‍ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നു. നിങ്ങള്‍ക്കും പങ്കാളികളാകാം. ഈ റോഡ് ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മേപ്പടിയാന്‍ ബ്രാന്‍ഡഡ് കാറിനൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കുക. ആ സെല്‍ഫി MeppadiyanRedFmRoadShow എന്ന ഹാഷ്ടാഗോടെ നിങ്ങളുടെ ഫേസ്ബുക് / ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയുക. വിജയികളെ കാത്തിരിക്കുന്നത് ഒരു സര്‍പ്രൈസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേപ്പടിയാന്‍ ഒഫീഷ്യല്‍ പേജസ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ സൂപ്പര്‍ഹിറ്റ്‌സ് RED FM കേള്‍ക്കുക. ജനുവരി 14 മുതല്‍ മേപ്പടിയാന്‍ സിനിമ ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ് നിങ്ങളുടെ തൊട്ടടുത്തുള്ള തീയേറ്ററുകളില്‍ എത്തിക്കുന്നു.