ഉണ്ണിമുകുന്ദന് നായകനായി അഭിനയിച്ച നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മേപ്പടിയാന് ജനുവരി 14 ആം തീയതി തിയേറ്ററുകളില്‍ എത്തുകയാണ്. മേപ്പടിയാന് റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ ജനുവരി 10 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ RED FM ആയി ചേര്‍ന്ന് റോഡ് ഷോ സങ്കടിപ്പിക്കുന്നു. ഒരു LED വാഹനവും, രണ്ടു മേപ്പടിയാന് ബ്രാന്‍ഡഡ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദന് ഫാന്‍സ് ഒപ്പം ചേരുന്നു. മേപ്പടിയാന് സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് നടത്തുന്നത്. മേപ്പടിയാന്റെ ട്രൈലെര്‍, പാട്ടുകള്‍ LED വണ്ടിയില്‍ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം.
ഈ റോഡ് ഷോയില്‍ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നു. നിങ്ങള്‍ക്കും പങ്കാളികളാകാം. ഈ റോഡ് ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മേപ്പടിയാന് ബ്രാന്‍ഡഡ് കാറിനൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കുക. ആ സെല്‍ഫി MeppadiyanRedFmRoadShow എന്ന ഹാഷ്ടാഗോടെ നിങ്ങളുടെ ഫേസ്ബുക് / ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയുക. വിജയികളെ കാത്തിരിക്കുന്നത് ഒരു സര്‍പ്രൈസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേപ്പടിയാന് ഒഫീഷ്യല്‍ പേജസ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ സൂപ്പര്‍ഹിറ്റ്സ് RED FM കേള്‍ക്കുക. ജനുവരി 14 മുതല്‍ മേപ്പടിയാന് സിനിമ ഗുഡ് വില്‍ എന്റെര്റ്റൈന്മെന്റ്സ് നിങ്ങളുടെ തൊട്ടടുത്തുള്ള തീയേറ്ററുകളില്‍ എത്തിക്കുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…