ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്ക വേദിയാണ് മെറ്റ് ഗാല. ഇത്തവണത്തെ ഷോയില്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടും തിളങ്ങിയിരിക്കുകയാണ്. ആലിയയുടെ ആദ്യ മെറ്റ് ഗാലയായിരുന്നു ഇത്തവണത്തേത്. തൂവെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണിലാണ് ആലിയ വേദിയിലെത്തിയത്. കാഴ്ച്ചയില്‍ വളരെ സിംപിള്‍ ലുക്കുള്ള ഗൗണ്‍ ആണെങ്കിലും ഏറെ പ്രത്യേകതകളുള്ള ഗൗണാണ്.
ഒരു ലക്ഷത്തോളം പവിഴമുത്തുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗൗണിലാണ് മെറ്റ് ഗാല വേദിയില്‍ ആലിയ തിളങ്ങിയത്. സ്ലീവ്ലെസ് ആയ, ഡീപ് നെക്കും നീണ്ട ട്രെയ്നുള്ള ഈ ഗൗണില്‍ ആലിയ അതീവ സുന്ദരിയായിരുന്നു. വജ്ര മോതിരങ്ങളും വജ്രക്കമ്മലുമാണ് അതിനൊപ്പം ആലിയ ധരിച്ചത്.
പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗെര്ഫെല്ഡിനോടുള്ള ആദര സൂചകമായി ഡയമണ്ട് പതിപ്പിച്ച ഫിംഗര്വലെസ് ഗ്ലൗവും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നാണ് ആലിയ അണിഞ്ഞ ഗൗണിന് പ്രചോദനമായത്.
അമേരിക്കന്‍ ഡിസൈനര്‍ പ്രബര്‍ ഗുരുങ്ങാണ് ആലിയയ്ക്ക് വേണ്ടി ഗൗണ്‍ ഡിസൈന്‍ ചെയ്തത്. മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയയാണ് ആലിയയെ സ്റ്റൈല്‍ ആക്കിയത്.
‘ഐതിഹാസിക ബ്രാന്‍ഡായ ഷാനല്‍ വധുക്കളെ കണ്ട് എപ്പോഴും ആകൃഷ്ടയായിരുന്നു. ഈ രാത്രിയിലെ എന്റെ ലുക്ക് ഇതില്‍ നിന്നും, പ്രത്യേകിച്ച് സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992 ഷാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…