പുതിയ വീഡിയോ പങ്കുവെച്ച് മേതിൽ ദേവിക, കയ്യടിച്ച് സോഷ്യൽ മീഡിയ

നിരവധി ആരാധകരുള്ള താരമാണ് മേതിൽ ദേവിക. വർഷങ്ങൾ കൊണ്ട് നൃത്തത്തിൽ സജീവമായ താരം നൃത്തം തന്റെ ജീവ വായുവായി സ്വീകരിച്ചിരിക്കുകയാണ്. അഭിനയത്തിലേക്ക് വന്നില്ല എങ്കിൽ പോലും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായിരുന്നു മേതിൽ ദേവിക. പല നൃത്ത പരിപാടികളുടെയും വിധികർത്താവായി താരം എത്തിയത് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നടൻ മുകേഷിനെ വിവാഹം കഴിച്ചതോടെ മേതിൽ ദേവിക കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു. അതിനു ശേഷവും നൃത്തത്തിൽ വളരെ സജീവമായിരുന്നു താരം.

ഇപ്പോഴിത ഒരു സന്തോഷ വാർത്തയായിരുന്നു താരത്തിന്റേതായി പുറത്ത് വന്നത്. മേതിൽ ദേവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാട് ചിത്രമായ കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള അവസരം മേതിൽ ദേവികയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ അന്ന് താൻ ഒരിക്കലും അഭിനയത്തിലേക്ക് വരില്ലെന്നും തന്റെ ജീവ വായു നൃത്തം മാത്രമാണ് എന്നുമാണ് അന്ന് ആ അവസരം വേണ്ടെന്നു വെയ്ക്കാൻ മേതിൽ ദേവിക പറഞ്ഞകാരണം. അത്രയും മികച്ച ഒരു അവസരം ലഭിച്ചിരുന്നു താരം അത് സ്വീകരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ മേതിൽ ദേവിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഇവരാണ് ‘കഥ ഇന്നുവരെ’യിലെ എന്റെ സപ്പോർട്ട് ടീം. ഇവർ എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തയ്യാറാക്കുക മാത്രമല്ല ചെയ്യുന്നത് ക്യാമറക്ക് പുറത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ എന്ന് കുറിച്ച് കൊണ്ടാണ് തന്റെ മേക്കപ്പ് ടീമിനൊപ്പമുള്ള വീഡിയോ മേതിൽ ദേവിക പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Devika Rahul