Categories: Film News

മാളികപ്പുറത്തില്‍ നിന്നുണ്ടായത് വലിയ വിഷമം!! പിന്നില്‍ നടന്നത് അറിയില്ല്- എംജി ശ്രീകുമാര്‍

ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു മാളികപ്പുറം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രം പറഞ്ഞത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മാളികപ്പുറം. ദേവനന്ദയും ശ്രീപഥുമാണ് കുട്ടിത്താരങ്ങളായി ചിത്രത്തില്‍ തകര്‍ത്തത്.

മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ജനപ്രീതി നേടിയ ചിത്രം നൂറ് കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. സിനിമയിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്.ഇപ്പോഴിതാ, ചിത്രത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ദു:ഖമാണ് വരുന്നതെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തില്‍ നിന്നുണ്ടായ ദുരനുഭവം താരം വെളിപ്പെടുത്തിയത്.

പണ്ടൊക്കെ പുരാണ ചിത്രങ്ങള്‍ക്ക് ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതില്ല, പുരാണ ചിത്രങ്ങളെടുത്താല്‍ ഓടാറില്ല. പക്ഷെ മാളികപ്പുറം എന്ന പുരാണ ചിത്രം നന്നായി ഓടിയല്ലോ. മാളികപ്പുറം എന്ന് പറയുമ്പോള്‍ ചെറിയ ഒരു വിഷമം ഉണ്ട് എനിക്ക്. വേറൊന്നുമല്ല, മാളികപ്പുറം എന്ന സിനിമയില്‍ അയ്യപ്പന്റെ ഒരു പാട്ട് പാടണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. വേറെ പാട്ട് പാടണമെന്ന് എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല, എത്രയോ പാടിയിട്ടുണ്ടെന്നും ശ്രീകുമാര്‍ പറയുന്നു.

എന്റെ തന്നെ ശിഷ്യനായിരുന്നു രഞ്ജിന്‍ രാജ്. രഞ്ജിന്റെ ആദ്യ ചിത്രത്തില്‍ താനും സുജാതയും ചേര്‍ന്നാണ് പാടിയത്. മാളികപ്പുറത്തിലും ഒരു പാട്ട് പാടണമെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിരുന്നു. അതിന് മുമ്പ് ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ ചേട്ടനും പാട്ട് പാടാന്‍ വിളിച്ചിരുന്നു. അതും രഞ്ജിന്‍ രാജിന്റെ ഗാനമായിരുന്നു. പക്ഷെ, പിന്നീട് വിളിച്ചില്ല. മാളികപ്പുറത്തിന് വേണ്ടി പാട്ട് പാടാന്‍ വിളിച്ചപ്പോള്‍ രഞ്ജിന്‍ രാജിനോട് ഒന്ന് വിളിക്കാന്‍ പറയണമെന്ന് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞിരുന്നു. നമുക്ക് പാടാന്‍ പറ്റുന്ന തരത്തിലുള്ള ഗാനമാണോ എന്നറിയാന്‍ വേണ്ടിയായിരുന്നു. പക്ഷെ, അദ്ദേഹം വിളിച്ചില്ലെന്ന് താരം പറയുന്നു.

രഞ്ജിന്‍ തന്നെയാണ് പിന്നീട് ആ പാട്ട് പാടിയത്. എന്താണ് അതിന് പിന്നില്‍ നടന്നതെന്ന് എനിക്ക് അറിയില്ല. അയ്യപ്പന്റെ പാട്ട് പാടാന്‍ ആകാത്തത് ഒരു വിഷമമായി അവശേഷിക്കുന്നെന്ന് താരം പറയുന്നു. അയ്യപ്പനെ പ്രാര്‍ത്ഥിക്കുന്ന, അയ്യപ്പനെ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്കത് വലിയ വിഷമമുണ്ടാക്കി. പക്ഷെ, അത് പറയാന്‍ ഒന്നും പോയില്ലെന്ന് വീഡിയോയില്‍ എംജി ശ്രീകുമാര്‍ പറയുന്നു.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago