മലയാളത്തിന്റെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളി എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളാണ് എംജി പാടിയിട്ടുള്ളതൊക്കെയും. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. എല്ലാ വേദികളിലും ഇരുവരും ഒരുമിച്ച് തന്നെയാണ് എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെ അവര്‍ സ്ഥിരമായി വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇരുവരും അടുത്തിടെയായി യുഎസ് യാത്രയിലായിരുന്നു. ഇപ്പോഴിതാ ട്രിപ്പ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ശ്രീകുമാറും ലേഖയും മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി എത്തിയിരിക്കുകയാണ്.
മൂകാംബിക ദര്‍ശനം എന്ന ക്യാപ്ഷനോടെയാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ലേഖ ഉഡുപ്പിയില്‍ നിന്നും എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു.
മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മുന്‍പ് എംജി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. ശ്രീകുമാറും ലേഖയും വര്‍ഷങ്ങളായി ലിവിങ് ടുഗതര്‍ ജീവിതത്തിലായിരുന്നു. അതിന് ശേഷം മൂകാംബികയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പെട്ടെന്ന് തീരുമാനിച്ചതായിരുന്നു വിവാഹമെന്നും ഇരുവരും പറഞ്ഞിരുന്നു.
പുതിയ ചിത്രങ്ങള്‍ക്ക് താഴെയും പതിവുപോലെ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ എത്തിയിട്ടുണ്ട്. ചില വിമര്‍ശന കമന്റുകളും പതിവുപോലെ എത്തി. ചില കമന്റുകള്‍ക്കെല്ലാം എംജി തക്ക മറുപടിയും കൊടുത്തിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇരുവരും ഇടവേളകള്‍ കിട്ടുമ്പോഴെല്ലാം യാത്രകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…