ലവ് യൂ ദാസേട്ടാ ഗാനഗന്ധർവനൊപ്പം എം ജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് യേശുദാസും എം ജി ശ്രീകുമാറും. ഇപ്പോൾ അമേരിക്കൻ യാത്രയ്ക്കിടെ സംഭവിച്ചൊരു മനോഹര കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് എം.ജി ശ്രീകുമാര്‍. ഇടയ്ക്കിടെ അമേരിക്കൻ യാത്ര നടത്തുന്നവരാണ് ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇപ്പോള്‍ ഇരുവരും അമേരിക്കൻ യാത്രയിലാണ്. ഈ യാത്രക്കിടയിലാണ് ഇവർ ഗാനഗന്ധർവനെ കണ്ടു മുട്ടിയത്.മലയാളത്തിന്റെ മുത്തുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഗായകരാണ് യേശുദാസും എം.ജി ശ്രീകുമാറും. അതുകൊണ്ട് തന്നെ വളരെ നാളുകള്‍ക്ക് ശേഷം ഇരു കുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വളരെ വേഗത്തിലാണ്‌ വൈറലായത്.യേശുദാസ് ഭാര്യയ്‌ക്കൊപ്പം അമേരിക്കയിലാണ് സ്ഥിരതാമസം. യേശുദാസിനെയും കുടുംബത്തെയും സന്ദര്‍ശിച്ച നിമിഷത്തെ ധന്യ നിമിഷമെന്നാണ് എം.ജി ശ്രീകുമാര്‍ വിശേഷിപ്പിച്ചത്. ‘ധന്യമാം നിമിഷങ്ങള്‍. അമേരിക്കയില്‍ ദാസേട്ടന്റെ വീട്ടില്‍ ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച്‌ മാത്രം സംസാരിച്ചു.’എന്റെ അച്ഛൻ മലബാര്‍ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും സമകാലീനരും ഒരുമിച്ച്‌ നാടകത്തില്‍ പാടി അഭിനയിച്ചവരും ആയിരുന്നു. അങ്ങനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും ലേഖയും.

ലവ് യൂ ദാസേട്ടാ..’, എന്നാണ് എം.ജി ശ്രീകുമാര്‍ യേശുദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കുറിച്ചത്. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേര്‍ കമന്റുകളുമായി എത്തി. ഏറെയും കമന്റുകള്‍ എം.ജി ശ്രീകുമാറിനെയും യേശുദാസിനെയും കുറിച്ചായിരുന്നു. ചിലര്‍ യേശുദാസിന്റെ ഭാര്യ പ്രഭയുടെ ആരോഗ്യത്തെ കുറിച്ചും അന്വേഷിച്ചെത്തി. പ്രഭേച്ചിക്ക് എന്തുപറ്റി… ആളാകെ മാറിപ്പോയി എന്നായിരുന്നു ഒരു കമന്റ്. പഴയ രൂപത്തില്‍ നിന്നും മാറി ശരീരഭാരം കുറ‌ഞ്ഞാണ് എം.ജി ശ്രീകുമാര്‍ പങ്കുവെച്ച ചിത്രത്തില്‍ പ്രഭ യേശുദാസിനുള്ളത്. അതുകൊണ്ട് തന്നെയാണ് പെട്ടെന്നുള്ള രൂപമാറ്റത്തെ കുറിച്ച്‌ ആരാധകരും കമന്റിലൂടെ ചോദിച്ചത്. ചിലരുടെ പരാതി ദാസേട്ടന്റെ മുഖത്ത് ഒരു ചിരിപോലും ഇല്ല എന്നതായിരുന്നു. മലയാളത്തിന്റെ പുണ്യങ്ങളാണ് എം.ജി ശ്രീകുമാറും യേശുദാസുമെന്നാണ് മറ്റൊരാള്‍ കുറിച്ചത്. മലയാളത്തിന്റെ പുണ്യങ്ങള്‍. ചിലയാളുകളോട് എത്ര ഇഷ്ടം എന്ന് ചോദിച്ചാല്‍ ആകാശത്തേക്ക് ചൂണ്ടിക്കാട്ടിക്കാണിക്കേണ്ടിവരും. അത്തരം രണ്ടുപേര്‍. രണ്ടുപേരുടെയും ശബ്ദം മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. ദാസ് സാറിന് എന്റെ നാടുമായി ആത്മബന്ധമുണ്ട്. വയലാര്‍. ആത്മാവും ആത്മബന്ധവും സത്യമാണ്.’ ഒരേ തൂവല്‍ പക്ഷികള്‍ ഒരുമിച്ച്‌ പറക്കും എന്ന് പറയുന്നത് പോലെയാണത്.

വയലാറിന്റെ വരികള്‍ക്ക് ദേവരാജൻ മാഷിന്റെ സംഗീതം തന്നെ വേണം. അതിന് ജീവൻ നല്‍കാൻ ദാസ് സാറിന്റെ ശബ്ദം തന്നെ വേണം. ഇവര്‍ ഒരേ കാലഘട്ടത്തില്‍ ജനിച്ച്‌ ഒരുമിച്ച്‌ വന്നത് ആത്മബന്ധമല്ലാതെ മറ്റെന്താണ്?’, എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.ചിലര്‍‌ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച്‌ യേശുദാസ് കേരളത്തിലേക്ക് വന്ന് താമസമാക്കണമെന്നും കമന്റുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ദാസേട്ടന് കേരളത്തില്‍ കൊച്ചിയില്‍ തന്നെ താമസിക്കുന്നതല്ലേ നല്ലത്?. കേരളത്തിന്റെ മുത്ത് കേരളത്തില്‍ തന്നെ ഉള്ളതല്ലേ ഞങ്ങള്‍ക്കും സന്തോഷം, ദാസേട്ടൻ അമേരിക്ക വിട്ട് കേരളത്തിലേക്ക് വരണം.’ഈ മലയാള മണ്ണ് ആണല്ലോ ദാസേട്ടനെ ദാസേട്ടൻ ആക്കിയത്…’, എന്നിങ്ങനെയാണ്. ചില കമന്റുകള്‍‌. അമേരിക്കയിലെ ഡാലസിലെ മകന്റെ വസതിയിലാണ് യേശുദാസും ഭാര്യയും വിശ്രമ ജീവിതം ആസ്വദിക്കുന്നത്.

Aswathy

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago