michael coffee house trailer
അങ്കമാലി ഫിലിംസിന്റെ ബാനറിൽ അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് മൈക്കിൾസ് കോഫി ഹൗസ്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടും വിധം ഒരു കോഫി ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആണ്. തന്റെ സ്വപ്ന പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ തന്റെ പ്രണയം നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്ന ഐടി പ്രൊഫഷണലായ വിൻസെന്റ് പോൾ എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ധീരജ് ഡെന്നി ആണ് വിൻസെന്റ് പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിൻസെന്റിന്റെ അച്ഛൻ വിവാദ കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു പ്രശസ്ത അഭിഭാഷകനാണ്. രഞ്ജി പണിക്കർ ആണ് അച്ഛനായി ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ ട്രൈലെർ ഈ വരുന്ന പതിനഞ്ചാം തീയതിയാണ് അണിയറപ്രവർത്തകർ പുറത്ത് വിടാൻ പോകുന്നത്. 15 നു വൈകിട്ട് 5 മണിക്കാണ് ട്രൈലെർ പുറത്ത് വിടുക. ജിസോ ജോസിന്റെ തിരക്കഥയിൽ രഞ്ജിപ്പണിക്കർ, ധീരജ് ഡെന്നി മാര്‍ഗരറ്റ് ആന്റണി എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. റോണി ഡേവിസ്, സ്പടികം ജോർജ്, ജിസാൻ ഭാസ്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം ശരത് ഷാജി, ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ ഈണം നൽകിയിരിക്കുന്നു. ജിസോ ജോസ് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ ഫിലിപ്പ് ആണ്.
കടപ്പാട്: Manorama Music Songs
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…